| Monday, 1st April 2024, 7:34 pm

സ്വന്തം സ്‌റ്റേഡിയത്തിലിറങ്ങുന്നത് നാണക്കേടും പേറി; രോ ഹിറ്റ് നോ ഹിറ്റായത് 82 തവണ; മോശം റെക്കോഡില്‍ ആദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ ഹോം മത്സരത്തിനിറങ്ങുകയാണ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

2013ന് ശേഷം ഇതാദ്യമായാണ് ക്യാപ്റ്റന്‍സിയില്ലാതെ രോഹിത് വാംഖഡെ സ്‌റ്റേഡിയത്തിലെത്തുന്നത്. സീസണില്‍ ഇതുവരെ ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന നാണക്കേട് സ്വന്തം മണ്ണില്‍ മറികടക്കാനാണ് മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നത്.

മത്സരത്തിനിറങ്ങുന്ന രോഹിത് ശര്‍മയെ സംബന്ധിച്ച് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അനിവാര്യമാണ്. രോഹിത് അടിത്തറയിടുന്ന സ്‌കോറിങ്ങാണ് പിന്നാലെയെത്തുന്നവര്‍ കെട്ടിപ്പടുത്തേണ്ടത്.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന പേരും പെരുമയും തലയില്‍ ചൂടുമ്പോഴും ഒരു ടി-20 ബാറ്റര്‍ ആഗ്രഹിക്കാത്ത പല റെക്കോഡുകളും രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ ഇ്‌നിങ്‌സ് അവസാനിപ്പിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുന്‍ മുംബൈ നായകന്‍. 82 തവണയാണ് രോഹിത് നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകുന്നത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

രോഹിത് ശര്‍മ – 82 തവണ

ദിനേഷ് കാര്‍ത്തിക് – 78 തവണ

എം.എസ്. ധോണി – 70 തവണ

അംബാട്ടി റായിഡു – 69തവണ

വിരാട് കോഹ്‌ലി – 69 തവണ

റോബിന്‍ ഉത്തപ്പ – 60 തവണ

മനീഷ് പാണ്ഡേ – 59 തവണ

സുരേഷ് റെയ്‌ന – 59 തവണ

രവീന്ദ്ര ജഡേജ – 56 തവണ

ശിഖര്‍ ധവാന്‍ – 55തവണ

അതേസമയം, രാജസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, പീയൂഷ് ചൗള, ആകാശ് മധ്വാള്‍, ജസ്പ്രീത് ബുംറ, ക്വേന മഫാക്ക.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോഷ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, യൂസ്വേന്ദ്ര ചഹല്‍.

Content highlight: IPL 2024: RR vs MI: Rohit Sharma tops the list of most IPL Innings with less than 100 strike rate

We use cookies to give you the best possible experience. Learn more