ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. തങ്ങളുടെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റാസണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് ലഭിച്ച രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പവര്‍പ്ലേയില്‍ പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല രാജസ്ഥാന്‍ പുറത്തെടുത്തത്. രണ്ട് ഓപ്പണര്‍മാരും ആദ്യ ആറ് ഓവറിനുള്ളതില്‍ കളം വിട്ടിരുന്നു.
ജോസ് ബട്‌ലര്‍ ഒമ്പത് പന്തില്‍ 11 റണ്‍സ് നേടി പുറത്തായപ്പോള്‍ 12 പന്തില്‍ 24 റണ്‍സാണ് യശസ്വി ജെയ്‌സ്വാള്‍ നേടിയത്.
അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും യുവതാരം റിയാന്‍ പരാഗുമാണ് രാജസ്ഥാനായി ക്രീസിലുള്ളത്.
മത്സരം മുറുകുന്നതിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടോസിനിടെ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ഐ.പി.എല്ലിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് ലഖ്‌നൗ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സഞ്ജുവിന്റെയും രാഹുലിന്റെയും ചിത്രം പങ്കുവെച്ച് ‘കേരളവും കര്‍ണാടകയും രാജസ്ഥാനെയും ഉത്തര്‍പ്രദേശിനെയും നയിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് സ്വാഗതം’ എന്നാണ് ലഖ്‌നൗ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന് പിന്നാലെ ആരാധകരും എത്തിയിട്ടുണ്ട്. ‘ഈ മത്സരം കാണാന്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നു. ഇവര്‍ രണ്ട് പേരും സൗത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരാണ്. ഇപ്പോള്‍ അവര്‍ രാജസ്ഥാനെയും ഉത്തര്‍പ്രദേശിനെയും പ്രതിനിധീകരിക്കുന്നു’ ‘യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി’ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, 13 ഓവര്‍ പിന്നിടുമ്പോള്‍ 119ന് രണ്ട് എന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സ്. 34 പന്തില്‍ 51 റണ്‍സുമായി സഞ്ജു സാംസണും 23 പന്തില്‍ 31 റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍
ഇംപാക്ട് പ്ലെയര്‍: നാന്ദ്രേ ബര്‍ഗര്‍, റോവ്മന്‍ പവല്‍, തനുഷ് കോട്ടിയന്‍, ശുഭം ദുബെ, കുല്‍ദീപ് സെന്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലെയിങ് ഇലവന്‍
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍) 2 കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍) ദേവദത്ത് പടിക്കല്‍, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍ നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍
ഇംപാക്ട് പ്ലെയര്‍: ദീപക് ഹൂഡ, മായങ്ക് യാദവ്, അമിത് മിശ്ര, പ്രേരക് മങ്കാദ്, കെ ഗൗതം
Content Highlight: IPL 2024: RR vs LSG: Lucknow’s post goes viral