പുതിയ സീസണില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി.
45 പന്തില്‍ ആറ് സിക്‌സറിന്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെ 84 റണ്‍സാണ് നേടിയത്. 186.67 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
കരിയറിലെ നൂറാം ടി-20 മത്സരത്തിനാണ് റിയാന്‍ പരാഗ് കളത്തിലിറങ്ങിയത്. കരിയരിലെ സുപ്രധാന നാഴികക്കല്ലില്‍ ടി-20യിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും പരാഗ് സ്വന്തമാക്കി.
ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും റിയാന്‍ പരാഗ് സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ നൂറ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് റിയാന്‍ പരാഗ് നേടിയത്.
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ മറികടന്നുകൊണ്ടാണ് പരാഗ് ഈ നേട്ടം സ്വന്തമാക്കിയത്.
ടി-20 ഫോര്‍മാറ്റില്‍ നൂറ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങള്‍
റിയാന്‍ പരാഗ് – 22 വയസും 139 ദിവസവും
സഞ്ജു സാംസണ്‍ – 22 വയസും 157 ദിവസവും
വാഷിങ്ടണ്‍ സുന്ദര്‍ – 22 വയസും 181 ദിവസവും
ഇഷാന്‍ കിഷന്‍ – 22 വയസും 273 ദിവസവും
റിഷബ് പന്ത് – 22 വയസും 361 ദിവസവും
അതേസമയം, രാജസ്ഥാന്‍ ഉയര്‍ത്തിയ 186 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് നാല് ഓവര്‍ പിന്നിടുമ്പോള്‍ 34 റണ്‍സിന് രണ്ട് എന്ന നിലയിലാണ്.
12 പന്തില്‍ 23 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷും രണ്ട് പന്തില്‍ സില്‍വര്‍ ഡക്കായ റിക്കി ഭുയിയുമാണ് പുറത്തായത്. നാന്ദ്രേ ബര്‍ഗറാണ് വിക്കറ്റ് നേടിയത്.
രണ്ട് പന്തില്‍ നാല് റണ്‍സുമായി ക്യാപ്റ്റന്‍ റിഷബ് പന്തും എട്ട് പന്തില്‍ ഏഴ് റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍.