| Monday, 15th April 2024, 8:38 pm

ആദ്യ ആറ് ഓവര്‍ എടുത്ത് മാറ്റാന്‍ പറ്റ്വോ? ഇല്ലാ ല്ലേ... പവര്‍ പ്ലേയിലും നാണക്കേടിന്റെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈരദാബാദിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ഫാഫ് ഡു പ്ലെസി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ബൗളര്‍മാരുടെ മോശം പ്രകടനം തന്നെയാണ്. റണ്‍സ് വഴങ്ങാനായി പരസ്പരം മത്സരിക്കുന്ന ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സിനെതിരെയും ആ പതിവ് തെറ്റിച്ചില്ല.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും റണ്ണടിച്ചുകൂട്ടി സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കുമായി ഷോട്ടുകള്‍ പറത്തിയ ഹെഡും ശര്‍മയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 108 റണ്‍സിന്റെ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

ആദ്യ ആറ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 76 റണ്‍സാണ് എസ്.ആര്‍.എച്ച് നേടിയത്. ഹെഡ് 21 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ 15 പന്തില്‍ 23 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്.

ഇതോടെ പവര്‍പ്ലേയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന തങ്ങളുടെ തന്നെ മോശം റെക്കോഡ് തിരുത്താനും ആര്‍.സി.ബിക്കായി.

സീസണിലെ ഏഴാം മത്സരത്തിനാണ് ആര്‍.സി.ബി കളത്തിലിറങ്ങിയത്. ഈ ഏഴ് മത്സരത്തിലെയും ആദ്യ ആറ് ഓവറുകളില്‍ നിന്നായി വെറും നാല് വിക്കറ്റ് മാത്രമാണ് ആര്‍.സി.ബിക്ക് നേടാന്‍ സാധിച്ചത്.

ഈ ഓവറുകളിലെ മോശം എക്കോണമിയും റോയല്‍ ചലഞ്ചേഴ്‌സിന്റെതാണ്. 10.5 എന്ന നിലയ്ക്കാണ് ആര്‍.സി.ബി ആദ്യ ആറ് ഓവറില്‍ റണ്‍സ് വഴങ്ങുന്നത്. ഈ സീസണില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങിയതിന്റെ മോശം റെക്കോഡും ആര്‍.സി.ബിക്കാണ്. 27 സിക്‌സറാണ് ടീം പ്ലേ ബോള്‍ഡ് വഴങ്ങിയത്.

അതേസമയം, 11 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 35 പന്തില്‍ 87 റണ്‍സുമായി ട്രാവിസ് ഹെഡും ഒമ്പത് പന്തില്‍ 14 റണ്‍സുമായി ഹെന്റിക് ക്ലാസനുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനദ്കട്, ടി. നടരാജന്‍.

റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, രജത് പാടിദാര്‍, സൗരവ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, യാഷ് ദയാല്‍.

Content Highlight: IPL 2024: RCB vs SRH: Royal Challengers Bengaluru’s poor bowling performance in first 6 overs

Latest Stories

We use cookies to give you the best possible experience. Learn more