| Thursday, 25th April 2024, 9:37 pm

ആര്‍.സി.ബി ബാറ്റര്‍മാര്‍ കണ്ടുപഠിക്ക്, ഇങ്ങനെ വേണം ടി-20 കളിക്കാന്‍; റെക്കോഡ്; ഗെയ്‌ലിന് ശേഷം ഇങ്ങനെ ഒരു വെടിക്കെട്ട് ഇതാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 41ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 207 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു രജത് പാടിദാറിന്റെയും വിരാട് കോഹ്‌ലിയുടെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

20 പന്ത് നേരിട്ട് അഞ്ച് സിക്‌സറും രണ്ട് ഫോറും അടക്കം 50 റണ്‍സിന്റെ വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ 43 പന്തില്‍ 51 റണ്‍സുമായി വിരാട് സെന്‍സിബിള്‍ ഇന്നിങ്‌സും കളിച്ചു.

നേരിട്ട 19ാം പന്തിലാണ് പാടിദാര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സിനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത് താരം എന്ന നേട്ടവും രജത് പാടിദാര്‍ സ്വന്തമാക്കി.

11 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ആര്‍.സി.ബി ബാറ്റര്‍ 20 പന്തില്‍ താഴെ നേരിട്ട് 50 റണ്‍സ് പൂര്‍ത്തിയാക്കുന്നത്. ഇത് മൂന്നാം തവണ മാത്രമാണ് ഒരു ആര്‍.സി.ബി താരം ഈ നേട്ടം സ്വന്തമാക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സിനായി 20 പന്തില്‍ താഴെ നേരിട്ട് അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 17 – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 2013

റോബിന്‍ ഉത്തപ്പ – 19 – കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്) – 2010

പജത് പാടിദാര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2024*

വിരാടിനും പാടിദാറിനും പുറമെ കാമറൂണ്‍ ഗ്രീനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 20 പന്തില്‍ പുറത്താകാതെ 37 റണ്‍സാണ് താരം നേടിയത്.

സണ്‍റൈസേഴ്‌സിനായി ജയ്‌ദേവ് ഉനദ്കട് മൂന്ന് വിക്കറ്റുമായി തിളങ്ങി. ടി. നടരാജന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സും മായങ്ക് മാര്‍ക്കണ്ഡേയും ഓരോ വിക്കറ്റും നേടി.

സണ്‍റൈസേഴ്‌സ് ഹൈദരബാദ് പ്ലെയിങ് ഇലവന്‍:

അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്, മായങ്ക് മാര്‍ക്കണ്ഡേ

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്സ്, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

Content highlight: IPL 2024: RCB vs SRH: Rajat Patidar becomes 3rd RCB batter to complete half century under 20 balls

We use cookies to give you the best possible experience. Learn more