ഐ.പി.എല്‍ 2024ലെ 41ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 207 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു രജത് പാടിദാറിന്റെയും വിരാട് കോഹ്‌ലിയുടെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
20 പന്ത് നേരിട്ട് അഞ്ച് സിക്‌സറും രണ്ട് ഫോറും അടക്കം 50 റണ്‍സിന്റെ വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ 43 പന്തില്‍ 51 റണ്‍സുമായി വിരാട് സെന്‍സിബിള്‍ ഇന്നിങ്‌സും കളിച്ചു.
നേരിട്ട 19ാം പന്തിലാണ് പാടിദാര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സിനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത് താരം എന്ന നേട്ടവും രജത് പാടിദാര്‍ സ്വന്തമാക്കി.
11 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ആര്‍.സി.ബി ബാറ്റര്‍ 20 പന്തില്‍ താഴെ നേരിട്ട് 50 റണ്‍സ് പൂര്‍ത്തിയാക്കുന്നത്. ഇത് മൂന്നാം തവണ മാത്രമാണ് ഒരു ആര്‍.സി.ബി താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
റോയല്‍ ചലഞ്ചേഴ്‌സിനായി 20 പന്തില്‍ താഴെ നേരിട്ട് അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 17 – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 2013
— Royal Challengers Bengaluru (@RCBTweets) April 25, 2024
വിരാടിനും പാടിദാറിനും പുറമെ കാമറൂണ്‍ ഗ്രീനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 20 പന്തില്‍ പുറത്താകാതെ 37 റണ്‍സാണ് താരം നേടിയത്.
സണ്‍റൈസേഴ്‌സിനായി ജയ്‌ദേവ് ഉനദ്കട് മൂന്ന് വിക്കറ്റുമായി തിളങ്ങി. ടി. നടരാജന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സും മായങ്ക് മാര്‍ക്കണ്ഡേയും ഓരോ വിക്കറ്റും നേടി.