ഐ.പി.എല്‍ 2024ലെ 30ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സിനെ നേരിടുകയാണ്. ആര്‍.സി.ബയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി എതിരാളികളെ ബാറ്റിങ്ങിനയച്ചു.
കഴിഞ്ഞ മത്സരത്തില്‍ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് ഹോം ടീം കളത്തിലിറങ്ങുന്നത്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും സണ്‍റൈസേഴ്സിനെതിരായ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല.
ടോസിനിടെ സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണെന്നും 240 നേടാന്‍ സാധിക്കുന്ന ടോട്ടലാണെന്നുമാണ് കമ്മിന്‍സ് പറഞ്ഞത്.
‘ഈ പിച്ച് എല്ലായ്‌പ്പോഴും ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ്. 240 റണ്‍സിന്റെ ടോട്ടല്‍ പോലും ശരാശരി സ്‌കോറാണ്. ഞങ്ങള്‍ ഈ സീസണില്‍ മികച്ച രീതിയിലാണ് കളിക്കുന്നത്.
ഞങ്ങള്‍ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ അത് ഞങ്ങളെ സംബന്ധിച്ച് പലതും മനസിലാക്കാനുള്ള അവസരമായിരുന്നു, ഞങ്ങള്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് കളത്തിലിറക്കുന്നത്,’ കമ്മിന്‍സ് പറഞ്ഞു.
താരത്തിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ ആരാധകകരും രംഗത്തെത്തിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഈ മത്സരത്തില്‍ ഏറ്റവും ചുരുങ്ങിയത് 240 റണ്‍സ് നേടുമെന്നും ഹൈദരാബാദ് മത്സരത്തിന് മുമ്പേ വിജയലക്ഷ്യം കുറിച്ചുവെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 76 റണ്‍സ് എന്ന നിലയിലാണ്. 21 പന്തില്‍ 52 റണ്‍സുമായി ട്രാവിസ് ഹെഡും 15 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമാണ് ക്രീസില്‍.