| Friday, 29th March 2024, 8:33 pm

0.1 പന്തിന്റെ റെക്കോഡ്; മുമ്പില്‍ ഉത്തപ്പ മാത്രം; ഡി കോക്കിനെയും വാട്‌സണെയും കടത്തിവെട്ടി കിങ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ തങ്ങളുടെ മൂന്നാം മത്സരത്തിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കളത്തിലിറങ്ങിയിരിക്കുന്നത്. തങ്ങളുടെ കോട്ടയായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുത്തു.

മിച്ചല്‍ സ്റ്റാര്‍ക്കാണ് കൊല്‍ക്കത്തക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത്. സ്‌ട്രൈക്കിലുണ്ടായിരുന്നത് വിരാട് കോഹ്‌ലിയും.

മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് വിരാട് അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്.

ഈ ബൗണ്ടറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാടിനെ തേടിയെത്തിയിരുന്നു. ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് വിരാട് റെക്കോഡിട്ടിരിക്കുന്നത്.

ഇത് ഒമ്പതാം തവണയാണ് വിരാട് ആദ്യ പന്തില്‍ ബൗണ്ടറി നേടുന്നത്. സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ മാത്രമാണ് ഈ റെക്കോഡില്‍ വിരാടിന് മുമ്പിലുള്ളത്. വരും മത്സരങ്ങളിലെ ആദ്യ പന്തില്‍ നിന്നുമായി ഒരു ബൗണ്ടറിയടിച്ചാല്‍ ഉത്തപ്പക്കൊപ്പമെത്താനും മറ്റൊരു ഫസ്റ്റ് ബോള്‍ ബൗണ്ടറി കൂടെ പിറന്നാല്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ മറികടക്കാനും വിരാടിന് സാധിക്കും.

ഒരു ഐ.പി.എല്‍ ഇന്നിങ്‌സില്‍ ഏറ്റവുമധികം തവണ ആദ്യ പന്തില്‍ (0.1-ാം പന്തില്‍) ബൗണ്ടരി നേടുന്ന താരങ്ങള്‍

റോബിന്‍ ഉത്തപ്പ – 10

വിരാട് കോഹ്‌ലി – 9*

ഡേവിഡ് വാര്‍ണര്‍ – 9

രോഹിത് ശര്‍മ – 9

ക്വിന്റണ്‍ ഡി കോക്ക് – 8

ഡ്വെയ്ന്‍ സ്മിത് – 7

ശിഖര്‍ ധവാന്‍ – 7

ഷെയ്ന്‍ വാട്‌സണ്‍ – 7

അതേസമയം, മത്സരത്തില്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിരാട് ഫിഫ്റ്റിയടിച്ചിരിക്കുന്നത്. നേരിട്ട 36ാം പന്തിലാണ് വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ് ആര്‍.സി.ബി. 36 പന്തില്‍ 50 റണ്‍സുമായി വിരാട് കോഹ്‌ലിയും ഒമ്പത് പന്തില്‍ 11 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്, അനുകൂല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്

സുയാഷ് ശര്‍മ, വൈഭവ് അറോറ, മനീഷ് പാണ്ഡേ, ആംഗ്ക്രിഷ് രഘുവംശി, റഹ്‌മാനുള്ള ഗുര്‍ബാസ്

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

വിരാട് കോഹ്‌ലി ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ഇംപാക്ട് സബ്

മഹിപാല്‍ ലോംറോര്‍, സുയാഷ് പ്രഭുദേശായി, കരണ്‍ ശര്‍മ, വിജയ്കുമാര്‍ വൈശാഖ്, സ്വപ്‌നില്‍ സിങ്.

Content highlight: IPL 2024: RCB vs KKR: Virat Kohli hits boundary in very first ball of the innings

We use cookies to give you the best possible experience. Learn more