ഐ.പി.എല്‍ 2024ലെ പത്താം മത്സരത്തിന് കളമൊരുങ്ങുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുത്തു.
ടോസിനിടെ പ്ലെയിങ് ഇലവനെ കുറിച്ച് സംസാരിക്കുമ്പോല്‍ കൊല്‍ക്കത്ത നായകനുണ്ടായ കണ്‍ഫ്യൂഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ടീമിലെ മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന ലിസ്റ്റ് നോക്കി പേരുകള്‍ പറയാനായിരുന്നു അയ്യരിന്റെ ശ്രമം. എന്നാല്‍ രണ്ട് ലിസ്റ്റുകള്‍ താരത്തിന്റെ കയ്യിലുണ്ടായിരുന്നു.
‘അനുകൂല്‍ റോയ് ടീമിന്റെ ഭാഗമാകുന്നു. ഞാന്‍ ശരിക്കും കണ്‍ഫ്യൂഷനിലാണ്. രണ്ട് ടീമുകളുടെ ലിസ്റ്റാണ് എന്റെ കയ്യിലുള്ളത്,’ എന്നാണ് അയ്യര്‍ പറഞ്ഞത്.
ഇതിന് പിന്നാലെ ട്രോളുകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ടീമിന്റെ കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടെങ്കിലും റിസള്‍ട്ടിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ല, ആരൊക്കെ കളിക്കുമെന്ന് മുമ്പേ നോക്കിയില്ലേ, രണ്ട് ലിസ്റ്റിലെ ആളുകളുമായി 22 പേരെ വെച്ചാണോ കൊല്‍ക്കത്ത കളിക്കുന്നത് എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ആര്‍.സി.ബി കളത്തിലിറക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്, അനുകൂല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
ഇംപാക്ട് സബ്
സുയാഷ് ശര്‍മ, വൈഭവ് അറോറ, മനീഷ് പാണ്ഡേ, ആംഗ്ക്രിഷ് രഘുവംശി, റഹ്‌മാനുള്ള ഗുര്‍ബാസ്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:
വിരാട് കോഹ്‌ലി ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.
ഇംപാക്ട് സബ്
മഹിപാല്‍ ലോംറോര്‍, സുയാഷ് പ്രഭുദേശായി, കരണ്‍ ശര്‍മ, വിജയ്കുമാര്‍ വൈശാഖ്, സ്വപ്‌നില്‍ സിങ്.
Content Highlight: IPL 2024: RCB vs KKR: Shreyas Iyer in confusion during toss