ഐ.പി.എല്‍ 2024ലെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നേടിയ നായകന്‍ ഫാഫ് ഡു പ്ലെസി ബാറ്റിങ് തെരഞ്ഞെടുത്തു.
ടോസ് നേടിയ ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കണമെന്ന എക്‌സ്‌പേര്‍ട്ട് ഒപ്പീനിയന് വിരുദ്ധമായി ഫാഫ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബ്രയാന്‍ ലാറയടക്കമുള്ള താരങ്ങള്‍ ടോസ് നേടിയാല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.
ടീമിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പരിശീലകനായ ആന്‍ഡി ഫ്‌ളവറിനെ കുറിച്ചും ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസി സംസാരിച്ചു. ലോകത്തെമ്പാടും വിവിധ ലീഗുകളില്‍ ടീമുകളെ വിജയത്തിലേക്ക് നയിച്ച ആന്‍ഡി ഫ്‌ളവര്‍ പരിശീലക സ്ഥാനത്തേക്ക് വന്നുവെന്നും ഇത്തവണ ആര്‍.സി.ബിക്കൊപ്പം കിരീടം നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാഫ് പറഞ്ഞു.
നാല് വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ചെന്നൈ ഇറങ്ങുന്നതെന്ന് നായകന്റെ റോള്‍ ഏറ്റെടുത്ത ഋതുരാജ് ഗെയ്ക്വാദ് പറഞ്ഞു. രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, മഹീഷ് തീക്ഷണ എന്നിവര്‍ ടീമിലുണ്ടാകുമെന്നും ആഭ്യന്തര താരം സമീര്‍ റിസ്വി അരങ്ങേറ്റം കുറിക്കുകയാണെന്നും ഗെയ്ക്വാദ് പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍). കരണ്‍ ശര്‍മ, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍.
Content highlight: IPL 2024: RCB vs CSK, Royal Challengers Bengaluru won the toss and elect to bat first