സ്വന്തം കോട്ടയില്‍ കരുത്തരെ നേരിട്ട് തുടക്കം; ആദ്യ 21ല്‍ സഞ്ജുവിനുള്ളത് നാല് മത്സരം
IPL
സ്വന്തം കോട്ടയില്‍ കരുത്തരെ നേരിട്ട് തുടക്കം; ആദ്യ 21ല്‍ സഞ്ജുവിനുള്ളത് നാല് മത്സരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd February 2024, 10:31 pm

 

ഐ.പി.എല്‍ 2024ന്റെ ആദ്യ രണ്ട് ആഴ്ചത്തെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചിരിക്കക്കുകയാണ്. മാര്‍ച്ച് 22നാണ് ഈ സീസണിലെ ആദ്യ മത്സരം അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരയ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ഉദ്ഘാടന സീസണില്‍ കപ്പുയര്‍ത്തിയ ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് മാര്‍ച്ച് 24നാണ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ ആദ്യ രണ്ട് ആഴ്ചത്തെ മത്സര ക്രമങ്ങള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ഡബിള്‍ ഹെഡ്ഡറുകളടക്കം 21 മത്സരങ്ങളുടെ ഫിക്‌സ്ചറുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നാല് മത്സരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിന് കളിക്കാനുള്ളത്.

ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരക്രമങ്ങള്‍

vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മാര്‍ച്ച് 24 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ – 3.30 pm

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മാര്‍ച്ച് 28 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ – 7.30 pm

vs മുംബൈ ഇന്ത്യന്‍സ് – ഏപ്രില്‍ – 1 -മുംബൈ വാംഖഡെ സ്റ്റേഡിയം- 7.30 pm

vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഏപ്രില്‍ 6 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ – 7.30 pm

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിച്ചിരുന്നു. വിന്‍ഡീസ് കരുത്തന്‍ റോവ്മന്‍ പവലും പ്രോട്ടിയാസ് പേസര്‍ നാന്ദ്രേ ബര്‍ഗറിനും പുറമെ ആഭ്യന്തര തലത്തില്‍ തിളങ്ങിയ ശുഭം ദുബെയും രാജസ്ഥാന്‍ ടീമിലെത്തിച്ചിരുന്നു.

ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍

റോവ്മന്‍ പവല്‍ (7.4 കോടി), ശുഭം ദുബെ (5.8 കോടി), നാന്ദ്രേ ബര്‍ഗര്‍ (50 ലക്ഷം), ടോം കോലര്‍ കാഡ്‌മോര്‍ (40 ലക്ഷം), ആബിദ് മുഷ്താഖ് (20 ലക്ഷം)

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024

ബാറ്റര്‍

യശസ്വി ജെയ്‌സ്വാള്‍
ഷിംറോണ്‍ ഹെറ്റ്‌മെയര്‍*
റോവ്മന്‍ പവല്‍*
ശുഭം ദുബെ

ഓള്‍ റൗണ്ടര്‍

ആര്‍. അശ്വിന്‍
റിയാന്‍ പരാഗ്
ആബിദ് മുഷ്താഖ്

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ജോസ് ബട്ലര്‍*
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോര്‍
ടോം കോലര്‍-കാഡ്‌മോര്‍*
ഡോണോവന്‍ ഫെരേര*

ബൗളര്‍മാര്‍

ട്രെന്റ് ബോള്‍ട്ട്*
യൂസ്വേന്ദ്ര ചഹല്‍
ആദം സാംപ*
ആവേശ് ഖാന്‍
പ്രസിദ്ധ് കൃഷ്ണ
നവ്ദീപ് സെയ്‌നി
കുല്‍ദീപ് സെന്‍
നാന്ദ്രേ ബര്‍ഗര്‍*

(* ഓവര്‍സീസ് താരങ്ങള്‍)

 

Content highlight: IPL 2024, Rajasthan Royals’ match details