ഐ.പി.എല്‍ 2024ലെ 38ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഹോം ടീമിന്റെ വിജയം.
മുംബൈ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കവെയാണ് രാജസ്ഥാന്‍ മറികടന്നത്.
Saved their best for the last in Jaipur! 💗👏 pic.twitter.com/GqoumElafA
— Rajasthan Royals (@rajasthanroyals) April 22, 2024
മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും പാടെ നിരാശപ്പെടുത്തിയ മത്സരത്തില്‍ യുവതാരങ്ങളായ തിലക് വര്‍മയും നേഹല്‍ വധേരയുമാണ് മുംബൈക്ക് തുണയായത്.
തിലക് വര്‍മ 45 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ വധേര കാലിടറി വീണു.
രാജസ്ഥാനായി സന്ദീപ് ശര്‍മ അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യൂസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Monday night Sandymania 🔥 pic.twitter.com/PsGHuBLWR0
— Rajasthan Royals (@rajasthanroyals) April 22, 2024
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ജെയ്‌സ്വാളിന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ ഇന്നിങ്‌സിന്റെയും കരുത്തില്‍ പിങ്ക് ആര്‍മി അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ജയ്പൂരില്‍ കളിക്കുന്ന അവസാന മത്സരം കൂടിയായിരുന്നു ഇത്. ഈ സീസണില്‍ എസ്.എം.എസ്സില്‍ കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും രാജസ്ഥാന്‍ വിജയിച്ചിരുന്നു.
Thank you, Rajasthan. 💗💗💗 pic.twitter.com/Boc0QcbK5d
— Rajasthan Royals (@rajasthanroyals) April 22, 2024
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് സ്വന്തം തട്ടകത്തില്‍ രാജസ്ഥാന് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്. സീസണില്‍ ഇതുവരെ രാജസ്ഥാന്‍ പരാജയപ്പെട്ട ഏക മത്സരവും ഇത് തന്നെയാണ്.
ഈ സീസണില്‍ രണ്ട് ഹോം മാച്ചുകള്‍ കൂടി രാജസ്ഥാന് ബാക്കിയുണ്ട്. എന്നാല്‍ ഇത് രണ്ടും തങ്ങളുടെ സെക്കന്റ് ഹോം സ്‌റ്റേഡിമായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍
(ദിവസം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)
ഏപ്രില്‍ 27 – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – എകാന സ്‌പോര്‍ട്‌സ് സിറ്റി, ലഖ്‌നൗ
മെയ് 2 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം, ഉപ്പല്‍, ഹൈദരാബാദ്
മെയ് 7 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹി
മെയ് 12 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – എം.എ ചിദംബരം സ്റ്റേഡിയം, ചെപ്പോക്ക്, ചെന്നൈ
മെയ് 15 – പഞ്ചാബ് കിങ്‌സ് – ബര്‍സാപര സ്റ്റേഡിയം, ഗുവാഹത്തി
മെയ് 19 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ബര്‍സാപര സ്റ്റേഡിയം, ഗുവാഹത്തി
Content Highlight: IPL 2024: Rajasthan Royals’ fixtures in Jaipur are over, next two home matches will be played in Barsapara Stadium in Assam