ഐ.പി.എല്‍ ആവേശം ഉയര്‍ന്നുകേള്‍ക്കാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. കിരീടം നിലനിര്‍ത്താനുറച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഒരിക്കല്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ രാജസ്ഥാനും മുംബൈ അടക്കമുള്ള ടീമുകളും ചരിത്രത്തിലാദ്യമായി കിരീടമണിയാന്‍ വിരാടും കച്ചമുറുക്കുമ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സീസണാണ് വരാനുള്ളത്.
2024 ഐ.പി.എല്‍ എം.എസ്. ധോണിയുടെ അവസാന സീസണായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 42 വയസുകാരനായ ധോണി ഈ സീസണോടെ ക്രിക്കറ്ററുടെ റോളില്‍ നിന്നും പടിയിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ധോണി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. ‘പുതിയ സീസണില്‍ പുതിയ റോളിലെത്താന്‍ ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ല,’ എന്നാണ് ധോണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്‍വേര്‍ട്ടഡ് കോമയില്‍ കൊടുത്ത ആ റോള്‍ എന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ധോണിയുടെ റോള്‍ എന്തായിരിക്കുമെന്ന് ആരാധകരും പ്രവചിക്കുന്നുണ്ട്. ഡെവോണ്‍ കോണ്‍വേയുടെ അഭാവത്തില്‍ ഓപ്പണറാകുമോ എന്നും അതല്ല നോണ്‍ പ്ലെയിങ് ക്യാപ്റ്റനാകുമോ എന്നെല്ലാം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ധോണി പറഞ്ഞ ആ റോളിനെ കുറിച്ച് ഇപ്പോള്‍ പ്രവചനമൊന്നും സാധ്യമല്ലെങ്കിലും ധോണി ഡബിള്‍ റോളിലെത്തിയ ഐ.പി.എല്ലിന്റെ പ്രൊമോ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ധോണി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം, മാര്‍ച്ച് 22ന് ഐ.പി.എല്‍ 2024ന്റെ ഉദ്ഘാടന മത്സരത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങുക. സ്വന്തം കളിത്തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.
ഐ.പി.എല്‍ 2024, ഇതുവരെ പ്രഖ്യാപിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍
vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – എം.എ ചിദംബംരം സ്റ്റേഡിയം, ചെപ്പോക് – മാര്‍ച്ച് 22
vs ഗുജറാത്ത് ടൈറ്റന്‍സ് – എം.എ ചിദംബംരം സ്റ്റേഡിയം, ചെപ്പോക് – മാര്‍ച്ച് 26
vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – എ.സി.എ – വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം – മാര്‍ച്ച് 31
vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ഹൈദരാബാദ് ഏപ്രില്‍ 5
ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്
അജിന്‍ക്യ രഹാനെ, ഋതുരാജ് ഗെയ്ക്വാദ്, സമീര്‍ റിസ്വി, ഷെയ്ഖ് റഷീദ്, അജയ് മണ്ഡല്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, മോയിന്‍ അലി, നിഷാന്ത് സിന്ധു, രചിന്‍ രവീന്ദ്ര, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, ആരാവല്ലി അവിനാഷ് റാവു (വിക്കറ്റ് കീപ്പര്‍), ഡെവോണ്‍ കോണ്‍വേ* (വിക്കറ്റ് കീപ്പര്‍), എം.സ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, മഹീഷ് തീക്ഷണ, മതീശ പരിതാന, മുകേഷ് ചൗധരി, മുസ്തഫിസുര്‍ റഹ്‌മാന്‍, പ്രശാന്ത് സോളങ്കി, രാജ്‌വര്‍ധനന്‍ ഹംഗാര്‍ഗേക്കര്‍, സിമര്‍ജീത് സിങ്, തുഷാര്‍ ദേശ്പാണ്ഡേ
Content Highlight: IPL 2024: Promo video featuring MS Dhoni goes viral