| Monday, 25th March 2024, 6:16 pm

റണ്‍ വേട്ടക്കാരന്‍, ഓറഞ്ച് ക്യാപ്പണിഞ്ഞ് സഞ്ജു; പോയിന്റ് പട്ടികയില്‍ ഒന്നാമതായി രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ എല്ലാ ടീമുകളും ആദ്യ മത്സരം കളിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ട് പോയിന്റോടെയാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് അടക്കമുള്ള ടീമുകള്‍ക്ക് രണ്ട് പോയിന്റ് ഉണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ ബലത്തിലാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തുള്ളത്.

+1.00 എന്ന നെറ്റ് റണ്‍ റേറ്റാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. +0.779 എന്ന നെറ്റ് റണ്‍ റേറ്റോടെ ചെന്നൈ സൂപ്പര്‍ കിങ്‌സും +0.455 നെറ്റ് റണ്‍ റേറ്റോടെ പഞ്ചാബ് കിങ്‌സും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു.

ഐ.പി.എല്‍ 2024 പോയിന്റ് ടേബിള്‍ (ആദ്യ മത്സരം അവസാനിച്ചപ്പോള്‍)

(ടീം – മത്സരം – വിജയം – തോല്‍വി – പോയിന്റ് എന്നീ ക്രമത്തില്‍)

രാജസ്ഥാന്‍ റോയല്‍സ് – 1 – 1 – 0 – 2

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1 – 1 – 0 – 2

പഞ്ചാബ് കിങ്‌സ് – 1 – 1 – 0 – 2

ഗുജറാത്ത് ടൈറ്റന്‍സ് – 1 – 1 – 0 – 2

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1 – 1 – 0 – 2

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 1 – 0 – 1 – 0

മുംബൈ ഇന്ത്യന്‍സ് – 1 – 0 – 1 – 0

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1 – 0 – 1 – 0

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 1 – 0 – 1 – 0

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 1 – 0 – 1 – 0

ആദ്യ അഞ്ച് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണാണ് ഒന്നാം സ്ഥാനത്ത്. 82 റണ്‍സോടെയാണ് താരം ഒന്നാം സ്ഥാനത്തുള്ളത്.

ആന്ദ്രേ റസല്‍ രണ്ടാം സ്ഥാനത്തുള്ള പട്ടികയില്‍ നിക്കോളാസ് പൂരനാണ് മൂന്നാമത്.

ഐ.പി.എല്‍ 2024 ഓറഞ്ച് ക്യാപ്പ് ലീഡര്‍ബോര്‍ഡ്

(താരം – ടീം – മത്സരം – റണ്‍സ് എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ രോയല്‍സ് – 1 – 82

ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1 – 64

നിക്കോളാസ് പൂരന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 1 – 64

ഹെന്റിച്ച് ക്ലാസന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 1 – 63

സാം കറന്‍ – പഞ്ചാബ് കിങ്‌സ് – 1 – 63

(റണ്‍ വേട്ടക്കാരുടെ പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക)

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഓപ്പണിങ് മാച്ചില്‍ നാല് വിക്കറ്റ് നേടിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങസ് സൂപ്പര്‍ താരം മുസ്തഫിസുര്‍ റഹ്‌മാനാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. 29 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് നേടിയത്.

മൂന്ന് വിക്കറ്റുമായി ബുംറ, നടരാജന്‍, ഹര്‍ഷിത് റാണ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ഐ.പി.എല്‍ 2024 പര്‍പ്പിള്‍ ക്യാപ്പ് ലീഡര്‍ബോര്‍ഡ്

(താരം – ടീം – മത്സരം – വിക്കറ്റ് – മികച്ച ബൗളിങ് ഫിഗര്‍ എന്നീ ക്രമത്തില്‍)

മുസ്തഫിസുര്‍ റഹ്‌മാന്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1 – 4 – 29/4

ജസ്പ്രീത് ബുംറ – മുംബൈ ഇന്ത്യന്‍സ് – 1 – 3 – 14/3

ടി. നടരാജന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 1 – 3 – 32/3

ഹര്‍ഷിത് റാണ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1 – 3 – 33/3

കുല്‍ദീപ് യാദവ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1 – 2 – 20/2

വിക്കറ്റ് വേട്ടക്കാരുടെയും റണ്‍ വേട്ടക്കാരുടെയും പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Content Highlight: IPL 2024 Point Table after each teams first match

We use cookies to give you the best possible experience. Learn more