വിജയിച്ച ശേഷവുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ചു; തലയരിയാന്‍ രാജസ്ഥാന്റെ സ്പിന്‍ ട്വിന്‍സ് റെഡി
IPL
വിജയിച്ച ശേഷവുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ചു; തലയരിയാന്‍ രാജസ്ഥാന്റെ സ്പിന്‍ ട്വിന്‍സ് റെഡി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th May 2024, 7:23 pm

ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്.

ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പടുകൂറ്റന്‍ തോല്‍വി വഴങ്ങിയാണ് സണ്‍റൈസേഴ്‌സ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. അതേസമയം, എലിമിനേറ്ററില്‍ വിരാട് കോഹ്‌ലിയെയും സംഘത്തെയും പരാജയപ്പെടുത്തിയാണ് സഞ്ജുസ്ഥാന്‍ ഒരടി കൂടി മുമ്പോട്ട് വെച്ചത്.

 

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടും. ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയെയാണ് ഫൈനലില്‍ ഹൈദരാബാദ് – രാജസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് നേരിടാനുണ്ടാവുക.

രണ്ടാം ക്വാളിഫയറില്‍ ടോസ് വിജയിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മത്സരത്തിലെ അതേ പ്ലെയിങ് ഇലവനുമായാണ് സഞ്ജുവും സംഘവുമിറങ്ങുന്നത്. എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ടീമിനെ പരിക്ക് അലട്ടുന്നതായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെയും ഫിസിയോകളുടെയും മേല്‍നോട്ടത്തില്‍ ആ ആശങ്കകളെല്ലാം പരിഹരിച്ചെന്നാണ് ടോസിനിടെ സഞ്ജു പറഞ്ഞത്.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രാജസ്ഥാന്റെ സ്പിന്‍ ട്വിന്‍സായ ആര്‍. അശ്വിനും യൂസി ചഹലും ഹൈദരാബാദിന് മേല്‍ നാശം വിതയ്ക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ടോം കോലര്‍ കാഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ജയ്‌ദേവ് ഉനദ്കട്.

Content Highlight: IPL 2024 Playoffs: RR vs SRH: Rajasthan Royals won the toss and elect to bowl first