ഐ.പി.എല്‍ 2024ലെ എലിമിനേറ്റര്‍ മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സ് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. രജത് പാടിദാര്‍, വിരാട് കോഹ്‌ലി, മഹിപാല്‍ ലോംറോര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് റോയല്‍ ചലഞ്ചേഴ്സിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
രാജസ്ഥാനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റും നേടി. ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ ബെംഗളൂരു താരത്തെയും പവലിയനിലേക്ക് മടക്കി.
സൂപ്പര്‍ താരം റോവ്മന്‍ പവലിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനമാണ് ഇതില്‍ പകുതി വിക്കറ്റുകള്‍ക്കും കാരണമായത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടേതടക്കം നാല് തകര്‍പ്പന്‍ ക്യാച്ചുകളാണ് പവല്‍ കൈപ്പിടിയിലൊതുക്കിയത്.
— Rajasthan Royals (@rajasthanroyals) May 22, 2024
അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ നൂറ് റണ്‍സിലെത്തിയിരിക്കുകയാണ്.
നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 100 എന്ന നിലയിലാണ് രാജസ്ഥാന്‍. ആറ് പന്തില്‍ ഏഴ് റണ്‍സുമായി ധ്രുവ് ജുറെലും എട്ട് പന്തില്‍ എട്ട് റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.