| Wednesday, 22nd May 2024, 7:21 pm

കൊല്‍ക്കത്ത - ഹൈദരാബാദ് മത്സരത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട തീരുമാനം; ആദ്യ ചിരി സഞ്ജുവിന്, വജ്രായുധം തിരിച്ചെത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ആദ്യ ക്വാളിഫയറില്‍ സണ്‍റെസേഴ്സ് ഹൈദരാബാദിനെ ചുരുട്ടിക്കെട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്.

എലിമിനേറ്റര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ നാലാമതുള്ള റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. ഇതിലെ വിജയികള്‍ സണ്‍റൈസേഴ്സിനെതിരെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.

മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ധാരാളം മഞ്ഞുവീഴ്ച ഉണ്ടായിരുന്നെന്നും ഇക്കാരണത്താലാണ് തങ്ങള്‍ ബൗളിങ് തെരഞ്ഞെടുത്തതെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. ആദ്യ ക്വാളിഫയറില്‍ മഞ്ഞുവീഴ്ച സണ്‍റൈസേഴ്‌സിന് തിരിച്ചടിയായിരുന്നു.

സ്പിന്നര്‍മാരെയും പേസര്‍മാരെയും തുണയ്ക്കുന്ന നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.

സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തിരിച്ചെത്തിയതാണ് രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷ നല്‍കുന്നത്. ബാറ്റിങ്ങില്‍ കരുത്താകാന്‍ താരത്തെ ഇംപാക്ട് പ്ലെയറായാണ് രാജസ്ഥാന്‍ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.

തുടര്‍തോല്‍വികളില്‍ ഉഴറുന്ന ടീമിന് ഇനിയൊരു തോല്‍വി താങ്ങാന്‍ സാധിക്കില്ല.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചുരുട്ടിക്കെട്ടിയ അതേ ടീമുമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കളത്തിലിറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.

റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്.

Content highlight: IPL 2024 Playoffs; RR vs RCB: Rajasthan Royals won the toss and elect to bowl first

We use cookies to give you the best possible experience. Learn more