അയ്യര്‍ ഇച്ഛിച്ചതും കമ്മിന്‍സ് കല്‍പിച്ചതും ഒന്ന്; കലാശപ്പോരാട്ടത്തിനായി റണ്‍ റൈസേഴ്‌സ് ഇറങ്ങുന്നു, ഒപ്പം നൈറ്റ് റൈഡേഴ്‌സും
IPL
അയ്യര്‍ ഇച്ഛിച്ചതും കമ്മിന്‍സ് കല്‍പിച്ചതും ഒന്ന്; കലാശപ്പോരാട്ടത്തിനായി റണ്‍ റൈസേഴ്‌സ് ഇറങ്ങുന്നു, ഒപ്പം നൈറ്റ് റൈഡേഴ്‌സും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 7:27 pm

 

 

ഐ.പി.എല്‍ 2024ലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു.

സീസണില്‍ നേരത്തെ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ നാല് വിക്കറ്റിന് കെ.കെ.ആര്‍ വിജയിച്ചിരുന്നു.

മാറ്റമില്ലാത്ത ടീമുമായാണ് സണ്‍റൈസേഴ്‌സ് ഇറങ്ങുന്നത്. തങ്ങളുടെ കരുത്ത് ബാറ്റിങ്ങിലാണെന്നും ഇക്കാരണം കൊണ്ടുതന്നെ ബാറ്റിങ് തെരഞ്ഞെടുക്കുന്നതെന്നുമാണ് കമ്മിന്‍സ് പറഞ്ഞത്.

ഇത്തരമൊരു നിര്‍ണായക മത്സരത്തില്‍ ഒരു വിജയലക്ഷ്യം മുമ്പിലുള്ളത് എന്തുകൊണ്ടും മികച്ചതാണെന്നും ഇക്കാരണത്താല്‍ ടോസ് നേടിയാല്‍ തങ്ങള്‍ ബൗളിങ് തെരഞ്ഞെടുക്കുമെന്നാണ് കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞത്.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും. പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താന്‍ മറ്റൊരു അവസരം കൂടി ലഭിക്കും.

നാളെ നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ ഈ മത്സരത്തില്‍ പരാജയപ്പെടുന്ന ടീം രണ്ടാം ക്വാളിഫയറില്‍ നേരിടും. ഇതിലെ വിജയികള്‍ ഫൈനലിന് യോഗ്യത നേടുന്ന രണ്ടാം ടീമായി മാറും.

 

സണ്‍റൈസേഴ്‌സ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, വിജയ്കാന്ത് വിയാസ്‌കാന്ത്, ടി. നടരാജന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

 

Content Highlight: IPL 2024 Playoffs: KKR vs SRH: Sunrisers won the toss and elect to bat first