| Tuesday, 9th April 2024, 8:48 pm

റണ്ണെടുക്കാതെ നിരാശപ്പെടുത്തിയെങ്കിലും പുറത്തായത് റെക്കോഡുമായി; ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി അഭിഷേക് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 23ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

സീസണിലെ ഏറ്റവും മോശം തുടക്കമാണ് സണ്‍റൈസേഴ്‌സിന് ലഭിച്ചത്. പവര്‍പ്ലേ ഓവര്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ മൂന്ന് മുന്‍നിര താരങ്ങളെയാണ് സണ്‍റൈസേഴ്‌സിന് നഷ്ടപ്പെട്ടത്.

സൂപ്പര്‍ താരം ട്രാവിസ് ഹെഡ് 15 പന്തില്‍ 21 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 11 പന്തില്‍ 16 റണ്‍സ് നേടി അഭിഷേക് ശര്‍മയും പുറത്തായി. വെടിക്കെട്ട് വീരന്‍ എയ്ഡന്‍ മര്‍ക്രമിനെ സില്‍വര്‍ ഡക്കായാണ് ഹൈദരാബാദിന് നഷ്ടമായത്.

ഹൈദരാബാദിന്റെ എക്‌സ്‌പ്ലോസിവ് ടോപ് ഓര്‍ഡറില്‍ നിന്നും പ്രതീക്ഷിച്ച റണ്ണൊഴുക്ക് പഞ്ചാബിനെതിരെ കാണാതെ പോയി.

എന്നാല്‍, സണ്‍റൈസേഴ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ താരമെന്ന നേട്ടം സ്വന്തമാക്കിയ അഭിഷേക് ശര്‍മ ഇപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ മറ്റൊരു റെക്കോഡും തിരുത്തിക്കുറിച്ചിരിക്കുകയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ അണ്‍ക്യാപ്ഡ് താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

അതേസമയം, നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 100 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി ഹെന്റിക് ക്ലാസനും 28 പന്തില്‍ 40 റണ്‍സുമായി യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുിമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനദ്കട്, ടി. നടരാജന്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ഹെയര്‍സ്‌റ്റോ, സാം കറന്‍, സിക്കന്ദര്‍ റാസ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ ററബാദ, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2024: PBKS vs SRH: Abhishek Sharma becomes the first uncapped player to complete 1,000 runs for Sunrises Hyderabad

We use cookies to give you the best possible experience. Learn more