| Monday, 22nd April 2024, 8:29 pm

പുറത്തായ നബിയുടെ പേരും ഇനി ഐ.പി.എല്‍ ചരിത്രത്തില്‍; സിംഹസനമേറി സഞ്ജുവിന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കി യൂസ്വേന്ദ്ര ചഹല്‍. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – രാജസ്ഥാന്‍ റോയല്‍ മത്സരത്തിലാണ് യൂസ്വേന്ദ്ര ചഹല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

തന്റെ സ്‌പെല്ലിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയാണ് ചഹല്‍ ഈ നേട്ടം സ്വന്തമാക്കിയത്. മുഹമ്മദ് നബിയായിരുന്നു ഈ ചരിത്രനേട്ടത്തില്‍ ചഹലിന്റെ ഇര.

മുഹമ്മദ് നബിയെ ഒരു ഈസി റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയാണ് ചഹല്‍ ഈ ചരിത്ര റെക്കോഡിലേക്ക് നടന്നെത്തിയത്. 17 പന്തില്‍ 23 റണ്‍സ് നേടി നില്‍ക്കവെയാണ് ചഹല്‍ നബിയെ മടക്കുന്നത്.

ഐ.പി.എല്‍ കരിയറിലെ 152ാം ഇന്നിങ്‌സിലാണ് ചഹല്‍ ഈ നേട്ടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഐ.പി.എല്‍ യാത്ര ആരംഭിച്ച ചഹല്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പമാണ് ഒരു താരമായി വളര്‍ന്നത്. കരിയറിലെ പല സുപ്രധാന നേട്ടങ്ങള്‍ സ്വന്തമാക്കിയതാകട്ടെ രാജസ്ഥാനൊപ്പവും.

21.47 എന്ന ശരാശരിയിലും 16.72 സ്‌ട്രൈക്ക് റേറ്റിലുമാണ് ചഹല്‍ ഐ.പി.എല്ലില്‍ പന്തെറിയുന്നത്. 7.70 ആണ് താരത്തിന്റെ എക്കോണമി. തന്റെ ഐ.പി.എല്‍ കരിയറില്‍ ആറ് ഫോര്‍ഫര്‍ നേടിയ ചഹല്‍ ഒരു ഫൈഫറും സ്വന്തമാക്കിയിട്ടുണ്ട്. 5/40 ആണ് മികച്ച ബൗളിങ് ഫിഗര്‍ (കണക്കുകള്‍ മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് വരെ)

അതേസമയം, ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 66 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് മുംബൈ. അഞ്ച് പന്തില്‍ ആറ് റണ്‍സുമായി നേഹല്‍ വധേരയും 16 പന്തില്‍ 17 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, റോവ്മന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നേഹല്‍ വധേര, ജെറാള്‍ഡ് കോട്സി, മുഹമ്മദ് നബി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ.

Content Highlight: IPL 2024: MI vs RR: Yuzvendra Chahal becomes the first bowler to pick 200 IPL wickets

Latest Stories

We use cookies to give you the best possible experience. Learn more