| Monday, 1st April 2024, 10:21 pm

മൂന്ന് റണ്‍സ് കൂടിയെടുത്ത ശേഷം പുറത്തായാല്‍ മതിയായിരുന്നില്ലേ? കാത്തിരിപ്പ് നീളുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2014ലെ മുംബൈ ഇന്ത്യന്‍സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ സഞ്ജുവിനും സംഘത്തിനും 126 റണ്‍സിന്റെ വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സാണ് നേടിയത്.

ആദ്യ ഓവറിലെ അവസാന പന്തില്‍ ക്വേന മഫാക്ക യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കിയപ്പോള്‍ ആകാശ് മധ്വാളിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായത്.

പുറത്താകുമ്പോള്‍ 10 പന്തില്‍ 12 റണ്‍സായിരുന്നു സഞ്ജു സാംസണിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതോടെ ഐ.പി.എല്‍ റെക്കോഡ് നേടാനുള്ള അവസരമാണ് സഞ്ജുവിന്റെ കയ്യില്‍ നിന്നും വഴുതി മാറിയത്.

ഈ മത്സരത്തില്‍ 15 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ 4,000 ഐ.പി.എല്‍ റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ താരം വെറും മൂന്ന് റണ്‍സകലെ പുറത്താവുകയായിരുന്നു.

അതേസമയം, നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സ്. എട്ട് പന്തില്‍ നാല് റണ്‍സുമായി റിയാന്‍ പരാഗും രണ്ട് പന്തില്‍ ഒരു റണ്‍സുമായി ആര്‍. അശ്വിനുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ജോഷ് ബട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, യൂസ്വേന്ദ്ര ചഹല്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്സി, പീയൂഷ് ചൗള, ആകാശ് മധ്വാള്‍, ജസ്പ്രീത് ബുംറ, ക്വേന മഫാക്ക

Content Highlight: IPL 2024: Mi vs RR: Sanju Samson out for 12 runs

We use cookies to give you the best possible experience. Learn more