എ.പി.എല്‍ 2024ലെ 38ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍.
സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാനും മുംബൈയും ഏറ്റുമുട്ടുന്നത്. നേരത്തെ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ സഞ്ജുവും സംഘവും ആധികാരികമായ വിജയം സ്വന്തമാക്കിയിരുന്നു.
രാജസ്ഥാനെതിരെ പ്രതികാരം വീട്ടാനൊരുങ്ങിയെത്തിയ മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുത്തു. ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബൗളിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നു എന്നും ഇക്കാരണത്താല്‍ തന്നെ ടോസ് നഷ്ടപ്പെട്ടതില്‍ നിരാശയില്ലെന്നുമായിരുന്നു ടോസിന് പിന്നാലെ സഞ്ജു പറഞ്ഞത്.
മൂന്ന് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. ആകാശ് മധ്വാള്‍, ശ്രേയസ് ഗോപാല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ക്ക് പകരം നേഹല്‍ വധേര, പീയൂഷ് ചൗള, നുവാന്‍ തുഷാര എന്നിവരെയാണ് മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സന്ദീപ് ശര്‍മ മടങ്ങിയെത്തുന്നതാണ് രാജസ്ഥാന്‍ റോയല്‍സിനെ കൂടുതല്‍ കരുത്തരാക്കുന്നത്. ഡെത്ത് ഓവറിലെ പന്തടക്കത്തില്‍ എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന താരം മടങ്ങിയെത്തിയത് രാജസ്ഥാനെ കൂടുതല്‍ സ്‌റ്റേബിളാക്കുകയാണ്.
നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും നാല് തോല്‍വിയുമായി ആറ് പോയിന്റാണ് ഹര്‍ദിക്കിനും സംഘത്തിനുമുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുംബൈ.
കളിച്ച ഏഴ് മത്സരത്തില്‍ ആറിലും വിജയിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. സ്വന്തം കോട്ടയായ എസ്.എം.എസ്സിലും മുംബൈയെ പരാജയപ്പെടുത്തി പ്ലേ ഓഫിനുള്ള റേസില്‍ എതിരാളികളെ പിന്നിലാക്കാനുള്ള ശ്രമത്തിലാണ് സഞ്ജുവും രാജസ്ഥാനും.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നേഹല്‍ വധേര, ജെറാള്‍ഡ് കോട്‌സി, മുഹമ്മദ് നബി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, റോവ്മന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.
Content Highlight: IPL 2024: MI vs RR: Mumbai Indians won the toss and deiced to bat first