ആദ്യ മത്സരത്തില്‍ അടികൊണ്ട് കരഞ്ഞവന് രണ്ടാം മത്സരത്തില്‍ ഐ.പി.എല്‍ റെക്കോഡ്; വലിയ കരിയറിന്റെ വലിയ തുടക്കം
IPL
ആദ്യ മത്സരത്തില്‍ അടികൊണ്ട് കരഞ്ഞവന് രണ്ടാം മത്സരത്തില്‍ ഐ.പി.എല്‍ റെക്കോഡ്; വലിയ കരിയറിന്റെ വലിയ തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 10:59 pm

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.എല്‍ 2024ലെ 14ാം മത്സരത്തില്‍ റെക്കോഡിട്ട് മുംബൈ ഇന്ത്യന്‍സ് കൗമാര താരം ക്വേന മഫാക്ക. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വിക്കറ്റ് നേടിയതിന് പിന്നാലെയാണ് മഫാക്ക ഐ.പി.എല്‍ റെക്കോഡിന്റെ ഭാഗമായത്.

ആദ്യ ഓവറിലെ അവസാന പന്തില്‍ രാജസ്ഥാന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയതിന് പിന്നാലെയാണ് മഫാക്ക റെക്കോഡിട്ടത്.

18 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഐ.പി.എല്ലില്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് മഫാക്ക് ചരിത്രമിട്ടിരിക്കുന്നത്.

17 വയസും 359 ദിവസവും പ്രായമുള്ളപ്പോഴാണ് മഫാക്ക ആദ്യ വിക്കറ്റ് നേടുന്നത്.

ഐ.പി.എല്ലില്‍ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍

(താരം – പ്രായം എന്നീ ക്രമത്തില്‍)

മുജീബ് ഉര്‍ റഹ്‌മാന്‍ – 17 വയസും 11 ദിവസവും

റിയാന്‍ പരാഗ് – 17 വയസും 163 ദിവസവും

പ്രദീപ് സാംഗ്വാന്‍ – 17 വയസും 181 ദിവസവും

വാഷിങ്ടണ്‍ സുന്ദര്‍ – 17 വയസും 201 ദിവസവും

രാഹുല്‍ ചഹര്‍ – 17 വയസും 247 ദിവസവും

സന്ദീപ് ലാമിഷാന്‍ – 17 വയസും 273 ദിവസവും

ക്വേന മഫാക്ക – 17 വയസും 359 ദിവസവും

കമ്രാന്‍ ഖാന്‍ – 18 വയസും ദി44 വസവും

നൂര്‍ അഹമ്മദ് – 18 വയസും 103 ദിവസവും

മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം മത്സരത്തിലാണ് മഫാക്ക ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയ മഫാക്കക്ക് ഒരിക്കലും ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയ സണ്‍റൈസേഴ്‌സ് മഫാക്കയുടെ നാല് ഓവറില്‍ നിന്നും 66 റണ്‍സാണ് സ്വന്തമാക്കിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചിരുന്നില്ല. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു അരങ്ങേറ്റ താരത്തിന്റെ മോശം പ്രകടനമായിരുന്നു ഇത്.

 

Content Highlight: IPL 2024: Mi vs RR: Kwena Maphaka picks IPL wickets before turning 18