| Tuesday, 30th April 2024, 9:04 pm

പിറന്നാള്‍ എല്ലാവര്‍ക്കും ഭാഗ്യമാണ്, എന്നാല്‍ ഇങ്ങേര്‍ക്ക്... ഇതിപ്പോള്‍ എത്രാമത്തെ തവണയാ... നാണക്കേടില്‍ ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 48ാം മത്സരത്തിനാണ് ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റി വേദിയാകുന്നത്. മുംബൈ ഇന്ത്യന്‍സാണ് മത്സരത്തില്‍ ഹോം ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലേ പിഴച്ചു. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ടീമിന് നഷ്മായി. അഞ്ച് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് പുറത്തായത്. താരത്തിന്റെ പിറന്നാള്‍ ദിവസം തന്നെയാണ് മോശം രീതിയില്‍ രോഹിത് പുറത്തായത്.

മൊഹ്‌സിന്‍ ഖാന്‍ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ മാര്‍കസ് സ്റ്റോയ്‌നിസിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

ഇതാദ്യമായല്ല പിറന്നാള്‍ ദിവസം രോഹിത് നിരാശപ്പെടുത്തുന്നത്. ഇതിന് മുമ്പ് മൂന്ന് തവണയാണ് രോഹിത് തന്റെ പിറന്നാള്‍ ദിനം മുംബൈക്കായി ബാറ്റേന്തിയത്. ഈ മൂന്ന് തവണയും ഒറ്റയക്കത്തിനായിരുന്നു രോഹിത്തിന്റെ മടക്കം.

പിറന്നാള്‍ ദിവസം ഐ.പി.എല്ലില്‍ രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍

1 (5) vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2014

2 (5) vs രാജസ്ഥാന്‍ റോയല്‍സ് – 2022

3 (5) vs രാജസ്ഥാന്‍ റോയല്‍സ് – 2023

4 (5) vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2024

ഇതില്‍ 2014ല്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുകയും രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള രണ്ട് മത്സരത്തിലും ടീം വിജയിക്കുകയുമായിരുന്നു.

അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യന്‍സ് 14 ഓവര്‍ പിന്നിടുമ്പോള്‍ 80 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. 14ാം ഓവറിലെ അവസാന പന്തില്‍ ക്രീസില്‍ നിലയുറപ്പിച്ച ഇഷാന്‍ കിഷനെ മടക്കിയാണ് ലഖ്‌നൗ ബ്രേക് ത്രൂ നേടിയത്. 36 പന്തില്‍ 32 റണ്‍സുമായി നില്‍ക്കവെ രവി ബിഷ്‌ണോയ്‌യുടെ പന്തില്‍ മായങ്ക് യാദവിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

26 പന്തില്‍ 21 റണ്‍സുമായി നേഹല്‍ വധേരയാണ് ക്രീസില്‍.

സൂര്യകുമാര്‍ യാദവ് (ആറ് പന്തില്‍ പത്ത്), തിലക് വര്‍മ (11 പന്തില്‍ ഏഴ്), ഹര്‍ദിക് പാണ്ഡ്യ (ഗോള്‍ഡന്‍ ഡക്ക്) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് ഇതിനോടകം നഷ്ടമായത്.

Content Highlight: IPL 2024: MI vs LSG: Rohit Sharma’s poor performance on his birthday

Latest Stories

We use cookies to give you the best possible experience. Learn more