| Sunday, 7th April 2024, 5:13 pm

ഒറ്റ റണ്‍സിന് നഷ്ടമായത് അര്‍ധ സെഞ്ച്വറി, പക്ഷേ നേടിയത് അതിലും വലിയ ചരിത്രനേട്ടം; ദല്‍ഹി മര്‍ദകനായി ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ നാലാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

പതിവിന് വിപരീതമായി മികച്ച ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 80 റണ്‍സാണ് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ഏഴാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കവെയാണ് രോഹിത് പുറത്തായത്. 27 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്.

ക്യാപ്പിറ്റല്‍സിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 1,000 റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഇത് രണ്ടാം ടീമിനെതിരെയാണ് രോഹിത് 1,000 റണ്‍സ് മാര്‍ക് പിന്നിടുന്നത്.

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ 1,000 റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

ഡേവിഡ് വാര്‍ണര്‍ – പഞ്ചാബ് കിങ്‌സ് – 1,134

ഡേവിഡ് വാര്‍ണര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1,093

ശിഖര്‍ ധവാന്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1,057

രോഹിത് ശര്‍മ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1,040

വിരാട് കോഹ്‌ലി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1,030

രോഹിത് ശര്‍മ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1,026

വിരാട് കോഹ്‌ലി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1,006

അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ 167 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് മുംബൈ. 30 പന്തില്‍ 39 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും 15 പന്തില്‍ 23 റണ്‍സുമായി ടിം ഡേവിഡുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, അഭിഷേക് പോരല്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, ജെയ് റിച്ചാര്‍ഡ്‌സണ്‍, ആന്റിക് നോര്‍ക്യ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Content Highlight: IPL 2024: MI vs DC: Rohit Sharma completes 1,000 runs against Delhi Capitals

We use cookies to give you the best possible experience. Learn more