ഐ.പി.എല്‍ 2024ലെ 29ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 206 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അവസാന ഓവറില്‍ എം.എസ്. ധോണിയുടെ വെടിക്കെട്ടുമാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഗെയ്ക്വാദ് 38 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ 38 പന്തില്‍ പുറത്താകാതെ 66 റണ്‍സാണ് ദുബെ നേടിയത്. നാല് പന്തില്‍ 20 റണ്‍സാണ് ധോണി ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.
First half done 💥
Now to shine with the ball! 🥳💛 #MIvCSK #WhistlePodu pic.twitter.com/sZWbPoQR3m— Chennai Super Kings (@ChennaiIPL) April 14, 2024
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 207 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സും മികച്ച രീതിയിലാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഇതിനിടെ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം രോഹിത് ശര്‍മ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.
ചെന്നൈ ലെജന്‍ഡ് സുരേഷ് റെയ്‌നയെയാണ് രോഹിത് മറികടന്നത്. 710 റണ്‍സാണ് റെയ്‌ന ഇന്ത്യന്‍ എല്‍ ക്ലാസിക്കോയില്‍ നേടിയത്.
ഈ മത്സരത്തിന് മുമ്പ് 700 റണ്‍സാണ് രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. ചെന്നൈക്കെതിരെ 11 റണ്‍സ് കൂടി നേടാല്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നിരിക്കെ മികച്ച രീതിയില്‍ രോഹിത് ബാറ്റിങ് തുടരുകയാണ്.
Rohit Sharma, 711* vs #CSK
(•_•)
<) )╯HIGHEST
/ \\(•_•)
( (> RUN-SCORER
/ \(•_•)
<) )> IN #MIvCSK HISTORY
/ \#MumbaiMeriJaan #MumbaiIndians— Mumbai Indians (@mipaltan) April 14, 2024
നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 75ന് രണ്ട് എന്ന നിലയിലാണ് മുംബൈ. 15 പന്തില്‍ 23 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെയും സില്‍വര്‍ ഡക്കായ സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. എട്ടാം ഓവറില്‍ മതീശ പതിരാനയാണ് ഇരുവരെയും മടക്കിയത്.
മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി തിലക് വര്‍മയും 28 പന്തില്‍ 47 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.
Content Highlight: IPL 2024 MI vs CSK: Rohit Sharma surpassed Suresh Raina in most runs in Mi-CSK matches