ഐ.പി.എല്‍ 2024ലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം സ്‌റ്റേഡിയമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദിയാകുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ച്വറിയും അജിന്‍ക്യ രഹാനെ, മോയിന്‍ അലി, എം.എസ്. ധോണി എന്നിവരുടെ തകര്‍പ്പന്‍ വെടിക്കെട്ടുമാണ് ചെന്നൈക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
The BattaLIONs Roars! 🦁🔥#LSGvCSK #WhistlePodu 🦁💛 pic.twitter.com/DjPUzN7NCo
— Chennai Super Kings (@ChennaiIPL) April 19, 2024
ജഡേജ 40 പന്തില്‍ പുറത്താകാതെ 57 റണ്‍സ് നേടിയപ്പോള്‍ രഹാനെ 24 പന്തില്‍ 36 റണ്‍സും മോയിന്‍ അലി 20 പന്തില്‍ 30 റണ്‍സും നേടി.
ഒമ്പത് പന്ത് നേരിട്ട് പുറത്താകാതെ 28 റണ്‍സാണ് എം.എസ്. ധോണി സ്വന്തമാക്കിയത്. മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 311.11 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ധോണി റണ്ണടിച്ചുകൂട്ടിയത്.
യാഷ് താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്‌സറും രണ്ട് ഫോറും അടക്കം 19 റണ്‍സാണ് ധോണി നേടിയത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ ലോങ് ഓണിന് മുകളിലൂടെ ധോണി നേടിയ സിക്‌സര്‍ ഒരു തകര്‍പ്പന്‍ നേട്ടത്തിലാണ് ധോണിയെ കൊണ്ടുചെന്നെത്തിച്ചത്.
The 1️⃣0️⃣1️⃣m six that took us back to ‘1️⃣1️⃣! 🦁⏪#EndrendrumThala 🦁💛
— Chennai Super Kings (@ChennaiIPL) April 19, 2024
ഈ സീസണില്‍ ഇതിനോടകം തന്നെ ആറ് തവണയാണ് ധോണി 20ാം ഓവറില്‍ സിക്‌സര്‍ നേടിയത്. മറ്റൊരു താരത്തിനും ഈ നേട്ടം അവകാശപ്പെടാനില്ല.
ഐ.പി.എല്‍ 2024ലെ 20ാം ഓവറില്‍ ഏറ്റവുമധികം സിക്‌സറുകള്‍
എം.എസ്. ധോണി – 6* സിക്‌സര്‍
മുംബൈ ഇന്ത്യന്‍സ് – 6 സിക്‌സര്‍
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5 സിക്‌സര്‍
ഇതിന് പുറമെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 20ാം ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരമെന്ന തന്റെ തന്നെ നേട്ടം തിരുത്തിയാണ് ധോണി റെക്കോഡിട്ടത്.
ഐ.പി.എല്ലില്‍ 20ാം ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – സിക്‌സര്‍ – നേരിട്ട പന്ത് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 65* – 313
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 33 – 189
രവീന്ദ്ര ജഡേജ – 29 – 171
ഹര്‍ദിക് പാണ്ഡ്യ – 28 – 117
രോഹിത് ശര്‍മ – 23 -88
ഐ.പി.എല്ലില്‍ ധോണിയുടെ ഈ റെക്കോഡ് നേട്ടം ഏറെ നാള്‍ ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുമെന്നുറപ്പാണ്. ജഡേജയും പാണ്ഡ്യയും അടക്കം നിലവില്‍ കളത്തിലുള്ള താരങ്ങളേക്കാള്‍ ഇരട്ടിയാണ് ധോണിയുടെ 20ാം ഓവറിലെ സിക്‌സര്‍ നേട്ടം. ധോണിയെ മറികടന്ന് ഈ നേട്ടം തങ്ങളുടെ പേരില്‍ കുറിക്കണമെങ്കില്‍ പിന്നാലെയുള്ളവര്‍ ഏറെ പാടുപെടണം.
Content Highlight: IPL 2024: LSG vs CSK: MS Dhoni tops the list of players hitting sixes in 20th over