ഐ.പി.എല്‍ 2024ല്‍ ക്വാളിഫയര്‍ ഒന്നില്‍ സ്ഥാനം പിടിക്കുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മഴ മൂലം ഒറ്റ പന്ത് പോലും എറിയാതെ ഗുജറാത്ത് ടൈറ്റന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ഉപേക്ഷിച്ചതിന് പിന്നാലെയാണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ചത്.
നിലവില്‍ 13 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 19 പോയിന്റാണ് കൊല്‍ക്കത്തക്കുള്ളത്. ഒരു മത്സരം ശേഷിക്കുന്നുമുണ്ട്.
രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന് നിലവില്‍ 12 മത്സരത്തില്‍ നിന്നും 16 പോയിന്റാണുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ ടീമിന് ഒന്നാം സ്ഥാനത്തെത്താം.
അസമിലെ ബര്‍സാപരയില്‍ നടക്കുന്ന 13ാം മത്സരത്തില്‍ പഞ്ചാബാണ് രാജസ്ഥാന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫിന് യോഗ്യതയുറപ്പിക്കാം.
രാജസ്ഥാന്റെ അവസാന മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ്. രാജസ്ഥാന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാല്‍ സഞ്ജുവിന്റെയും സംഘത്തിന്റെയും ഹോം ഗ്രൗണ്ടായ ബര്‍സാപരയില്‍ നടക്കുന്ന രാജസ്ഥാന്‍ – കൊല്‍ക്കത്ത മത്സരമായിരിക്കും പോയിന്റ് പട്ടികയിലെ ഒന്ന്, രണ്ട് സ്ഥാനക്കാരെ തീരുമാനിക്കുക.
നിലവില്‍ ക്വാളിഫയറിന് യോഗ്യത നേടിയ കൊല്‍ക്കത്ത മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ച ഏക ടീം. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് മുതല്‍ ഏഴാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വരെ പ്ലേ ഓഫ് സ്വപ്‌നം കാണുന്നുണ്ട്.
ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ ഒന്നില്‍ വിജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാം.
മൂന്നാം സ്ഥാനക്കാരായ ചെന്നൈക്ക് അഞ്ചാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സിനെയാണ് നേരിടാനുള്ളത്. ഇരു ടീമിനും പ്ലേ ഓഫില്‍ പ്രവേശിക്കാനുള്ള അവസാന സാധ്യതയാണിത്.
ഈ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടാല്‍ ഇരു ടീമിനും 14 പോയിന്റ് വീതമാകും. നെറ്റ് റണ്‍ റേറ്റാകും ഇരുടീമിന്റെയും സ്ഥാനം നിര്‍ണയിക്കുക.
സണ്‍റൈസേഴ്‌സിനും ലഖ്‌നൗവിനും ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ആറാം സ്ഥാനത്തുള്ള ദല്‍ഹിക്ക് ഒരു മത്സരവും. ഇവരുടെയെല്ലാം ഫലങ്ങള്‍ക്കൊപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെടുത്താകും പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ടീമുകളുടെ അന്തിമ രൂപമാകുക.
Content highlight: IPL 2024: Kolkata Knight Riders becomes the first team to enter qualifiers