ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഐതിഹാസിക നേട്ടം സ്വന്തമാക്കി നൈറ്റ് റൈഡേഴ്‌സിന്റെ കരിബീയന്‍ കരുത്തന്‍ ആന്ദ്രേ റസല്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്.
25 പന്തില്‍ പുറത്താകാതെ 64 റണ്‍സാണ് താരം നേടിയത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകളുടെ പെരുമഴ പെയ്യിച്ചാണ് റസല്‍ നൈറ്റ് റൈഡേഴ്‌സ് നിരയില്‍ തരംഗമായത്.
ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Russell’s Muscles 💪
Andre Russell is hitting it out of park with ease 😮
Watch the match LIVE on @JioCinema and @StarSportsIndia 💻📱
Match Updates ▶️ https://t.co/xjNjyPa8V4 #TATAIPL | #KKRvSRH | @KKRiders pic.twitter.com/Od84aM2rMr
— IndianPremierLeague (@IPL) March 23, 2024
ഈ മത്സരത്തിനിടെ ഒരു കരിയര്‍ മൈല്‍സ്റ്റോണും റസല്‍ താണ്ടിയിരുന്നു.ഐ.പി.എല്ലില്‍ 200 സിക്‌സര്‍ എന്ന നേട്ടമാണ് റസല്‍ സ്വന്തമാക്കിയത്.
കരിയറിലെ ഈ സുപ്രധാന നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും റസല്‍ സ്വന്തമാക്കിയിരുന്നു. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 200 IPL സിക്‌സറുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് റസല്‍ സ്വന്തമാക്കിയത്.
Fastest to the feat! ⚡ pic.twitter.com/WL9IZ6QAsE
— KolkataKnightRiders (@KKRiders) March 23, 2024
വിന്‍ഡീസിലെ തന്റെ സഹതാരവും ടി-20 സ്‌പെഷ്യലിസ്റ്റുമായ ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് റസല്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഗെയ്‌ലിനേക്കാള്‍ അഞ്ഞൂറോളം പന്ത് കുറവ് നേരിട്ടാണ് റസല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
Eden Gardens witnessed the Danger-Russ show! 💥 pic.twitter.com/Jr6lIWMtbj
— KolkataKnightRiders (@KKRiders) March 23, 2024
ടി-20യില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ താരം (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)
(താരം – 200 IPL സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ എന്നീ ക്രമത്തില്‍)
ആന്ദ്രേ റസല്‍ – 1322
ക്രിസ് ഗെയ്ല്‍ – 1811
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 2055
എ.ബി ഡി വില്ലിയേഴ്‌സ് – 2790
എം.എസ്. ധോണി – 3126
രോഹിത് ശര്‍മ – 3798
ഡേവിഡ് വാര്‍ണര്‍ – 3879
Content Highlight: IPL 2024: KKR vs SRH: Andre Russel becomes the fastest batter to score 200 T20 sixes