| Friday, 29th March 2024, 8:03 pm

വല്ലാത്തൊരു നേട്ടം, ക്രിക്കറ്റ് ചരിത്രത്തിലെ പുതിയ അഞ്ഞൂറാന്‍; ചിന്നസ്വാമിയില്‍ പന്തെടുക്കും മുമ്പേ ചരിത്രമെഴുതി നരെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ പത്താം മത്സരത്തിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയാവുകയാണ്. മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു.

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍ ടീമിന്റെ ഭാഗമായതോടെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തിരിക്കുന്നത്. ടി-20 കരിയറിലെ 500ാം മത്സരമെന്ന ഐതിഹാസിക നേട്ടമാണ് കിരീബിയന്‍ മിസ്റ്ററി സ്പിന്നര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

ഈ നേട്ടം സ്വന്തമാക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത് മാത്രം താരമാണ് നരെയ്ന്‍.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരങ്ങള്

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 668

ഡ്വെയ്ന്‍ ബ്രാവോ – 573

ഷോയ്ബ് മാലിക് – 542

സുനില്‍ നരെയ്ന്‍ – 500*

ആന്ദ്രേ റസല്‍ – 484

ഡേവിഡ് മില്ലര്‍ – 471

ക്രിസ് ഗെയ്ന്‍ – 463

രവി ബൊപ്പാര – 462

അലക്‌സ് ഹെയ്ല്‍സ് – 449

വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിന് പുറമെ ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ സാന്നിധ്യമറിയിച്ചാണ് നരെയ്ന്‍ 500 ടി-20 മത്സരങ്ങളെന്ന നേട്ടം സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ്, അബുദാബി നൈറ്റ് റൈഡേഴ്‌സ്, കേപ് കോബ്രാസ്, കോമില്ല വിക്ടോറിയന്‍സ്, ധാക്ക ഡൈനാമിറ്റ്‌സ്, ഗയാന ആമസോണ്‍ വാറിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലാഹോര്‍ ഖലന്ദേഴ്‌സ്, മെല്‍ബണ്‍ റെനഗെഡ്‌സ്, ഓവല്‍ ഇന്‍വിന്‍സിബിള്‍സ് (പുരുഷന്മാര്‍), സറേ, സിഡ്‌നി സിക്‌സേഴ്‌സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ ടീമുകള്‍ക്കൊപ്പമാണ് നരെയ്ന്‍ കുട്ടിക്രിക്കറ്റിന്റെ ഭാഗമായത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 43 റണ്‍സ് എന്ന നിലയിലാണ്

15 പന്തില്‍ 26 റണ്‍സുമായി വിരാട് കോഹ്‌ലിയും മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍. അനാവശ്യ ഷോട്ടിന് ശ്രമിച്ച ക്യാപ്റ്റന്‍ ഫാറ് ഡു പ്ലെസിയുടെ വിക്കറ്റാണ് ഹോം ടീമിന് നഷ്ടമായത്. ആറ് പന്തില്‍ എട്ട് റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്, അനുകൂല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്

സുയാഷ് ശര്‍മ, വൈഭവ് അറോറ, മനീഷ് പാണ്ഡേ, ആംഗ്ക്രിഷ് രഘുവംശി, റഹ്‌മാനുള്ള ഗുര്‍ബാസ്

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

വിരാട് കോഹ്‌ലി ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ഇംപാക്ട് സബ്

മഹിപാല്‍ ലോംറോര്‍, സുയാഷ് പ്രഭുദേശായി, കരണ്‍ ശര്‍മ, വിജയ്കുമാര്‍ വൈശാഖ്, സ്വപ്‌നില്‍ സിങ്.

Content highlight: IPL 2024: KKR vs RCB: Sunil Narine plays 500th T20 match

We use cookies to give you the best possible experience. Learn more