| Friday, 29th March 2024, 9:04 pm

ഗെയ്‌ലും ഡി വില്ലിയേഴ്‌സും കളിച്ചിറങ്ങിയ ആര്‍.സി.ബിക്കായി ആ റെക്കോഡ് നേടാന്‍ അവതരിച്ചത് വിരാട്; ചരിത്രത്തിലെ രണ്ടാം ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ചരിത്രത്തില്‍ 1,500 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത് ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയിലൂടെയാണ് ആര്‍.സി.ബി ഈ നേട്ടം സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സ് മാത്രമാണ് ഇതിന് മുമ്പ് ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 1,500 സിക്‌സറുകള്‍ നേടിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ടീം (നിലവിലെ ടീമുകള്‍)

(ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – 1,575

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 1500*

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1,421

പഞ്ചാബ് കിങ്‌സ് – 1,421

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2,365

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1,229

രാജസ്ഥാന്‍ റോയല്‍സ് – 1,144

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 893

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 238

ഗുജറാത്ത് ടൈറ്റന്‍സ് – 210

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഡിസ്ട്രക്ടീവ് ട്രയോയായ ഗെയ്ല്‍ – ഡി വില്ലിയേഴ്‌സ് – വിരാട് കോഹ്‌ലി എന്നിവരിലൂടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് സിക്‌സറുകള്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ആര്‍.സി.ബിക്കായി വിരാട് കോഹ്‌ലി 240 സിക്‌സര്‍ നേടിയപ്പോള്‍ ഗെയ്ല്‍ 239 സിക്‌സറും ഡി വില്ലിയേഴ്‌സ് 238 സിക്‌സറുമാണ് നേടിയത്.

ജാക് കാല്ലിസാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ സിക്‌സര്‍ നേടിയത്. ഡി വില്ലിയേഴ്‌സ് അഞ്ഞൂറാം സിക്‌റടിച്ചപ്പോള്‍ സിക്‌സറില്‍ മില്ലേനിയം തികച്ചത് ബ്രണ്ടന്‍ മക്കെല്ലത്തിലൂടെയായിരുന്നു.

അതേസമയം, മത്സരത്തില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ 148ന് നാല് എന്ന നിലയിലാണ് ബെംഗളൂരു. 50 പന്തില്‍ 69 റണ്‍സുമായി വിരാട് കോഹ്‌ലിയും രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായി അനുജ് റാത്തുമാണ് ക്രീസില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്, അനുകൂല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്

സുയാഷ് ശര്‍മ, വൈഭവ് അറോറ, മനീഷ് പാണ്ഡേ, ആംഗ്ക്രിഷ് രഘുവംശി, റഹ്‌മാനുള്ള ഗുര്‍ബാസ്

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

വിരാട് കോഹ്‌ലി ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ഇംപാക്ട് സബ്

മഹിപാല്‍ ലോംറോര്‍, സുയാഷ് പ്രഭുദേശായി, കരണ്‍ ശര്‍മ, വിജയ്കുമാര്‍ വൈശാഖ്, സ്വപ്‌നില്‍ സിങ്.

Content highlight: IPL 2024: KKR vs RCB: RCB becomes the second IPL team to score 1500 sixers

We use cookies to give you the best possible experience. Learn more