ഐ.പി.എല്‍ 2024ലെ 54ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടുകയാണ്. ലഖ്നൗവിന്റെ ഹോം സ്‌റ്റേഡിയമായ എകാന സ്പോര്‍ട്സ് സിറ്റിയിലാണ് മത്സരം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റില്‍ 235 റണ്‍സാണ് അടിച്ചുകൂട്ടിയത്. എകാനയില്‍ ഇതാദ്യമായാണ് ടി-20 ഫോര്‍മാറ്റില്‍ ഒരു ടീം 200+ റണ്‍സ് നേടുന്നത്.
സുനില്‍ നരെയ്‌ന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് കൊല്‍ക്കത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 39 പന്തില്‍ ഏഴ് സിക്‌സറിന്റെയും ആറ് ഫോറിന്റെയും അകമ്പടിയോടെ 81 റണ്‍സാണ് താരം സ്വന്തമാക്കിയത്.
നരെയ്‌ന് പുറമെ ഫില്‍ സോള്‍ട്ട്, ആംഗ്ക്രിഷ് രഘുവംശി, രമണ്‍ദീപ് സിങ് എന്നിവരുടെ ഇന്നിങ്‌സും ടീമിന് തുണയായി. സോള്‍ട്ട് 14 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ 32 റണ്‍സാണ് രഘുവംശി നേടിയത്.
വെറും ആറ് പന്ത് മാത്രം നേരിട്ട് മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 25 റണ്‍സാണ് രമണ്‍ദീപ് സ്വന്തമാക്കിയത്. 416.67 സ്‌ട്രൈക്ക് റേറ്റിലാണ് താരം വെടിക്കെട്ട് നടത്തിയത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. കുറഞ്ഞത് ആറ് പന്തെങ്കിലും നേരിട്ട താരങ്ങളില്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് സ്‌ട്രൈക്ക് റേറ്റ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
ഐ.പി.എല്‍ ഇന്നിങ്‌സിലെ മികച്ച സ്‌ട്രൈക്ക് റേറ്റ് (മിനിമം 6 പന്ത്)
(താരം – സ്‌കോര്‍ – സ്‌ട്രൈക്ക് റേറ്റ് എന്ന ക്രമത്തില്‍)
ക്രിസ് മോറിസ് – 38*(9) – 4222.2
രണ്‍ദീപ് സിങ് – 25*(6) – 416.6*
ശശാങ്ക് സിങ് – 25*(6) – 416.6*
ആല്‍ബി മോര്‍കല്‍ – 28(7) – 400.00
അതേസമയം, 236 ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ രണ്‍ദീപ് സിങ് ക്യാച്ചെടുത്താണ് താരത്തെ പുറത്താക്കിയത്.
നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 30ന് ഒന്ന് എന്ന നിലയിലാണ് ലഖ്‌നൗ. ഒമ്പത് പന്തില്‍ 14 റണ്‍സുമായി കെ.എല്‍. രാഹുലും രണ്ട് പന്തില്‍ ആറ് റണ്‍സുമായി മാര്‍കസ് സ്റ്റോയ്‌നിസുമാണ് ക്രീസില്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), മാര്‍കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആഷ്ടണ്‍ ടര്‍ണര്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
Content Highlight: IPL 2024: KKR vs LSG: Ramandeep Singh’s explosive batting performance