ഐ.പി.എല്‍ 2024ലെ 47ാം മത്സരത്തിന് കളമൊരുങ്ങുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ റിഷബ് പന്ത് ബാറ്റിങ് തെരഞ്ഞെടുത്തു.
ടോസ് നേടിയാല്‍ തങ്ങള്‍ ബൗളിങ്ങാകും തെരഞ്ഞെടുക്കുക എന്നാണ് ടോസിന് പിന്നാലെ കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ പ്രതികരിച്ചത്.
രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ബൗളിങ്ങിനിറങ്ങുന്നത്. സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കും വൈഭവ് അറോറയും പ്ലെയിങ് ഇലവന്റെ ഭാഗമാകും.
നിലവില്‍ രണ്ട് ടീമുകള്‍ക്കും പത്ത് പോയിന്റ് വീതമാണുള്ളത്. എട്ട് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ പത്ത് മത്സരത്തില്‍ നിന്നും അഞ്ച് വീതം ജയവും തോല്‍വിയുമായാണ് റിഷബ് പന്തും സംഘവും പത്ത് പോയിന്റ് സ്വന്തമാക്കിയത്. നിലവില്‍ പട്ടികയില്‍ ആറാമതാണ് ക്യാപ്പിറ്റല്‍സ്.
തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ദല്‍ഹി താളം കണ്ടെത്തിയത്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും വിജയിച്ചാണ് ദല്‍ഹി വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.
എന്നാല്‍ ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് പരാജയമാണ് കൊല്‍ക്കത്തക്ക് നേരിടേണ്ടി വന്നത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കൊല്‍ക്കത്തക്ക് രണ്ടാം സ്ഥാനം നിലനിര്‍ത്താം. എന്നാല്‍ ക്യാപ്പിറ്റല്‍സാണ് വിജയിക്കുന്നതെങ്കില്‍ ഒറ്റയടിക്ക് ടീം ആറില്‍ നിന്നും രണ്ടാമതെത്തും.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
പൃഥ്വി ഷാ, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോരല്‍, കുല്‍ദീപ് യാദവ്, റാസിഖ് സലാം, ലിസാദ് വില്യംസ്, ഖലീല്‍ അഹമ്മദ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
ഫില്‍ സോള്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
Content Highlight: IPL 2024: KKR vs DC: Delhi Capitals won the toss and elect to bat first