ഐ.പി.എല്‍ 2024ലെ 22ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം അരങ്ങേറുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തക്ക് തിരിച്ചടിയേറ്റിരുന്നു. തുഷാര്‍ ദേശ്പാണ്ഡേയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഫില്‍ സോള്‍ട്ട് പുറത്തായി. രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്ളര്‍ ഡെലിവെറി ഡ്രൈവ് ചെയ്യാനായിരുന്നു സോള്‍ട്ടിന്റെ ശ്രമം. എന്നാല്‍ സോള്‍ട്ടിന് പ്രതീക്ഷിച്ച എലവേഷന്‍ ലഭിച്ചില്ല. ബാക്ക്‌വാര്‍ഡ് പോയിന്റില്‍ രവീന്ദ്ര ജഡേജ ഒരു പിഴവും കൂടെ ക്യാച്ച് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ഈ ഡിസ്മിസ്സലിന് പിന്നാലെ രണ്ട് മോശം നേട്ടങ്ങളാണ് സോള്‍ട്ടിനെ തേടിയെത്തിയത്.
ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പുറത്താകുന്ന അഞ്ചാമത് കൊല്‍ക്കത്ത താരമെന്ന മോശം നേട്ടമാണ് ഇതില്‍ ആദ്യത്തേത്.
ഒരു മത്സരത്തിന്റെ ആദ്യ പന്തില്‍ പുറത്താകുന്ന കെ.കെ.ആര്‍ ബാറ്റര്‍മാര്‍
ബ്രെണ്ടന്‍ മക്കെല്ലം
മനോജ് തിവാരി
ജാക് കാല്ലിസ്
ജോ ഡെലാനി
ഫില്‍ സോള്‍ട്ട്
ഇതിന് പുറമെ രണ്ട് തവണ ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പുറത്താകുന്ന താരങ്ങളുടെ പട്ടികയിലും താരം ഇടം നേടി.
രണ്ട് തവണ ഒരു മത്സരത്തിന്റെ ആദ്യ പന്തില്‍ പുറത്താകുന്ന താരങ്ങള്‍
പാര്‍ത്ഥിവ് പട്ടേല്‍ (2008, 2012)
ബ്രെണ്ടന്‍ മക്കെല്ലം (2009, 2011)
ജാക് കാല്ലിസ് (2009, 2014)
മായങ്ക് അഗര്‍വാള്‍ (2011, 2015)
വിരാട് കോഹ്‌ലി (2022, 2023)
ഫില്‍ സോള്‍ട്ട് (2023, 2024)
അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ 113ന് ആറ് എന്ന നിലയിലാണ് കൊല്‍ക്കത്ത. രണ്ട് പന്തില്‍ ഒരു റണ്‍സുമായി ആന്ദ്രേ റസലും 28 പന്തില്‍ 27 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര. അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡേ.
Content Highlight: IPL 2024: KKR vs CSK: Phil Salt with 2 worst records