| Wednesday, 10th April 2024, 11:03 pm

റെക്കോഡും ബോണസ് റെക്കോഡും; രാജസ്ഥാന്‍ ക്യാപ്റ്റന്‍ റെക്കോഡിട്ടാല്‍ പിന്നെ ഗുജറാത്ത് നായകന് വെറുതെയിരിക്കാന്‍ പറ്റില്ലല്ലോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ 24ാം മത്സരം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 196 റണ്ഡസിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് മൂന്നാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി.

റിയാന്‍ പരാഗ് 28 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ 38 പന്തില്‍ പുറത്താകാതെ 68 റണ്‍സാണ് സഞ്ജു നേടിയത്.

ക്യാപ്റ്റനായി രാജസ്ഥാനെ നയിക്കുന്ന 50ാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതടക്കം നിരവധി റെക്കോഡുകളും സഞ്ജു സാംസണ്‍ സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നായകനും ഇപ്പോള്‍ റെക്കോഡ് നേട്ടത്തിന്റെ തിളക്കത്തിലാണ്. ഐ.പി.എല്ലില്‍ 3,000 റണ്‍സ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

രാജസ്ഥാനെതിരെ 17 റണ്‍സ് നേടിയതിന് പിന്നാലെയാണ് ഗില്ലിനെ തേടി ഈ നേട്ടമെത്തിയത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ 3k ക്ലബ്ബില്‍ ഇടം നേടിയതിന് പുറമെ പല ബോണസ് റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. 24 വയസും 215 ദിവസവും പ്രായമുള്ളപ്പോഴാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലും ഗില്‍ ഇടം നേടി.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

(താരം – 3,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കളിച്ച ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 75

കെ.എല്‍. രാഹുല്‍ – 80

ജോസ് ബട്‌ലര്‍ – 85

ശുഭ്മന്‍ ഗില്‍ – 94

ഡേവിഡ് വാര്‍ണര്‍ – 94

ഫാഫ് ഡു പ്ലെസി – 94

ക്വിന്റണ്‍ ഡി കോക്ക് – 99

അതേസമയം, രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് 13 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 102 റണ്‍സ് എന്ന നിലയിലാണ്. ഏഴ് പന്തില്‍ 11 റണ്‍സുമായി വിജയ് ശങ്കറും 34 പന്തില്‍ 48 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോഷ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍). റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

Content Highlight: IPL 2024: GT vs RR: Shubman Gill completes 3,000 IPL runs

We use cookies to give you the best possible experience. Learn more