| Tuesday, 26th March 2024, 7:57 pm

ടോസ് കിട്ടിയാല്‍ എന്ത് ചെയ്യും? ബാറ്റ് ചെയ്യാം, അല്ലെങ്കില്‍ വേണ്ട ബൗള്‍ ചെയ്യാം... കുട്ടി കണ്‍ഫ്യൂഷനില്‍ ഗില്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024 ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

ഐ.പി.എല്‍ 2023ന്റെ ഫൈനലിന് ശേഷം ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്.

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ടോസ് വിജയിച്ചതിന് ശേഷമുള്ള ഗില്ലിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ടോസ് വിജയിച്ചതിന് പിന്നാലെ എന്ത് തെരഞ്ഞെടുക്കും എന്നതില്‍ ഗില്ലിനുണ്ടായ നാക്കുപിഴയാണ് ഇതിന് കാരണവും. ടോസ് വിജയച്ചതിന് പിന്നാലെ എന്താണ് തെരഞ്ഞെടുക്കുന്നത് എന്ന മാച്ച് റഫറിയുടെ ചോദ്യത്തില്‍ ആദ്യം ബാറ്റിങ് ചെയ്യാം എന്നാണ് ഗില്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബൗളിങ് തെരഞ്ഞെടുക്കാനായിരുന്നു ടൈറ്റന്‍സിന്റെ തീരുമാനമെന്നതിനാല്‍ താരം ഉടന്‍ തന്നെ തിരുത്തി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, മത്സരം ആദ്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 25 റണ്‍സ് എന്ന നിലയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 10 പന്തില്‍ 20 റണ്‍സുമായി രചിന്‍ രവീന്ദ്രയും എട്ട് പന്തില്‍ നാല് റണ്‍സുമായി ഗെയ്ക്വാദുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അസ്മത്തുള്ള ഒമര്‍സായ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

Content Highlight: IPL 2024: GT vs CSK: Shubman Gill’s tongue slip during toss

We use cookies to give you the best possible experience. Learn more