ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ട മത്സരത്തില്‍ നാലാം നമ്പറിലിറങ്ങിയ പരാഗ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ അഞ്ചാം നമ്പറിലെത്തിയ ആര്‍. അശ്വിനൊപ്പം ചേര്‍ന്ന് പരാഗ് സ്‌കോര്‍ ഉയര്‍ത്തിയത്. നാലാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
മൂന്ന് സിക്‌സറിന്റെ അകമ്പോടിയോടെ 19 പന്തില്‍ 29 റണ്‍സ് നേടിയ അശ്വിന്‍ പുറത്തായപ്പോള്‍ ധ്രുവ് ജുറെലിനെ ഒപ്പം കൂട്ടിയായി പരാഗിന്റെ വെടിക്കെട്ട്.
45 പന്തില്‍ പുറത്താകാതെ 85 റണ്‍സാണ് പരാഗ് നേടിയത്. ആറ് സിക്‌സറും ഏഴ് ഫോറും അടക്കം 186.67 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് പരാഗ് റണ്ണടിച്ചുകൂട്ടിയത്.
തന്റെ 100ാം ടി-20 മത്സരത്തിനിറങ്ങിയ താരം ടി-20 ഫോര്‍മാറ്റിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയാണ് ആരാധകരെ ഞെട്ടിച്ചത്. ആഭ്യന്തര തലത്തില്‍ അസമിന്റെ ക്യാപ്റ്റനായിരിക്കെ സയ്യദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള ഡൊമസ്റ്റിക് ടൂര്‍ണമെന്റുകളില്‍ പുറത്തെടുത്ത അതേ മാജിക്കല്‍ ഇന്നിങ്‌സാണ് പരാഗ് ക്യാപ്പിറ്റല്‍സിനെതിരെ പുറത്തെടുത്തത്.
സൂപ്പര്‍ താരം ആന്റിക് നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സറും നാല് ഫോറും അടക്കം 25 റണ്‍സാണ് പരാഗ് നേടിയത്. മത്സരത്തിലുടനീളം രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കെതിരെ നോര്‍ക്യ പുറത്തെടുത്ത കംപ്ലീറ്റ് ഡോമിനേഷന്‍ ഒറ്റ ഓവറിലാണ് പരാഗ് തകര്‍ത്തെറിഞ്ഞത്.