ഐ.പി.എല്‍ 2024ലെ 53ാം മത്സരത്തിനാണ് ധര്‍മശാല വേദിയാകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഹോം ടീമായ പഞ്ചാബ് കിങ്‌സിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി.
26 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 32 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദും 19 പന്തില്‍ 30 റണ്‍സടിച്ച ഡാരില്‍ മിച്ചലും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
പഞ്ചാബ് കിങ്‌സിനായി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍ ഒരു വിക്കറ്റും നേടി.
സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 11ാം മത്സരമാണിത്. ഇതില്‍ 10 തവണയും ഗെയ്ക്വാദിനെ ടോസ് ഭാഗ്യം തുണച്ചിരുന്നില്ല. ഇതോടെ ഒരു സീസണില്‍ ഏറ്റവുമധികം തവണ ടോസ് നഷ്ടപ്പെടുന്ന നായകന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ് താരം.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം തവണ ടോസ് നഷ്ടമായ ക്യാപ്റ്റന്‍
(താരം – എത്ര തവണ ടോസ് നഷ്ടപ്പെട്ടു – സീസണ്‍ എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 13 – 2022
എം.എസ്. ധോണി – 12 – 2012
വിരാട് കോഹ്‌ലി – 11 – 2013
എം.എസ് ധോണി – 11 – 2008
ഋതുരാജ് ഗെയ്ക്വാദ് – 10 – 2024*
എം.എസ്. ധോണി – 10 – 2021
കെ.എല്‍. രാഹുല്‍ – 10 – 2020
വിരാട് കോഹ്‌ലി – 10 – 2019
കെയ്ന്‍ വില്യംസണ്‍ – 10 – 2018
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 10 – 2017
സ്റ്റീവ് സ്മിത് – 10 – 2017
വിരാട് കോഹ്‌ലി – 10 – 2016
ജോര്‍ജ് ബെയ്‌ലി – 10 – 2014
എം.എസ്. ധോണി – 10 – 2013
മഹേല ജയവര്‍ധനെ – 10 – 2013
ഗൗതം ഗംഭീര്‍ – 10 – 2012
സൗരവ് ഗാംഗുലി – 10 – 2012
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 10 – 2011
അനില്‍ കുംബ്ലെ – 10 – 2010
അതേസമയം, ചെന്നൈക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 എന്ന നിലയിലാണ്.17 പന്തില്‍ 25 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങും 16 പന്തില്‍ 22 റണ്‍സുമായി ശശാങ്ക് സിങ്ങുമാണ് ക്രീസില്‍.
Content Highlight: IPL 2024: CSK vs PBKS: Ruturaj Gaikwad lost the toss for the 10th time in this season