| Tuesday, 23rd April 2024, 9:45 pm

ചെന്നൈയെ അഞ്ച് കപ്പടിപ്പിച്ച ധോണിയെക്കൊണ്ട് പോലും സാധിക്കാത്തത്; ആദ്യത്തേതും രണ്ടാമത്തേതും 17 വര്‍ഷത്തില്‍ 14ാമത്തെതും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 39ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്.

ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറിയുടെയും സൂപ്പര്‍ താരം ശിവം ദുബെയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ചെന്നൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഗെയ്ക്വാദ് 60 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടി. 12 ഫോറും മൂന്ന് സിക്‌സറും അടക്കം 180.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗെയ്ക്വാദിന്റെ വെടിക്കെട്ട്.

വെറും 27 പന്തില്‍ 66 റണ്‍സാണ് ശിവം ദുബെ നേടിയത്. ആകാശം തൊട്ട ഏഴ് പടുകൂറ്റന്‍ സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്‌സ്. 244.44 എന്ന തകര്‍പ്പന്‍ പ്രഹരശേഷിയിലാണ് താരം സ്‌കോര്‍ ചെയ്തത്.

തന്റെ ഐ.പി.എല്‍ കരിയറിലെ രണ്ടാം സെഞ്ച്വറി നേട്ടമാണ് സ്വന്തം മണ്ണില്‍ ഗെയ്ക്വാദ് കുറിച്ചത്. ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ സെഞ്ച്വറിയും. ഇതോടെ ചരിത്രത്തിലാദ്യമായി ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എന്ന നേട്ടവും ഇതോടെ ഗെയ്ക്വാദ് സ്വന്തമാക്കി.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് 14ാം തവണയാണ് ഒരു ക്യാപ്റ്റന്‍ സെഞ്ച്വറി നേടുന്നത്.

ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍മാര്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2011

വിരേന്ദര്‍ സേവാഗ് vs ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 2011

ആദം ഗില്‍ക്രിസ്റ്റ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2011

വിരാട് കോഹ്‌ലി vs ഗുജറാത്ത് ലയണ്‍സ് – 2016

വിരാട് കോഹ്‌ലി – vs റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 2016

വിരാട് കോഹ്‌ലി vs ഗുജറാത്ത് ലയണ്‍സ് – 2016

വിരാട് കോഹ്‌ലി vs കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2016

ഡേവിഡ് വാര്‍ണര്‍ vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2017

വിരാട് കോഹ്‌ലി vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 3019

കെ.എല്‍. രാഹുല്‍ vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2020

സഞ്ജു സാംസണ്‍ vs പഞ്ചാബ് കിങ്‌സ് – 2021

കെ.എല്‍. രാഹുല്‍ vs മുംബൈ ഇന്ത്യന്‍സ് – 2022

കെ.എല്‍. രാഹുല്‍ vs മുംബൈ ഇന്ത്യന്‍സ് – 2022

ഋതുരാജ് ഗെയ്ക്വാദ് vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2024*

അതേസമയം, ലഖ്‌നൗവിനായി മാറ്റ് ഹെന്റി, യാഷ് താക്കൂര്‍, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ, ഋതുരാജ് ഗെയ്ക്വാദ്, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ. എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീശ പതിരാന.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)മാര്‍കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്റി, രവി ബിഷ്‌ണോയ്, മോഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍.

Content highlight: IPL 2024: CSK vs LSG: Ruturaj Gaiskwad is the first CSK captain to score a century in IPL

We use cookies to give you the best possible experience. Learn more