ഐ.പി.എല്‍ 2024ലെ 39ാം മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം സ്‌റ്റേഡിയമായ ചെപ്പോക്കില്‍ തുടരുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഹോം ടീമിന്റെ എതിരാളികള്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടിയിരുന്നു.
ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറിയുടെയും സൂപ്പര്‍ താരം ശിവം ദുബെയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ചെന്നൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഗെയ്ക്വാദ് 60 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടി. 12 ഫോറും മൂന്ന് സിക്‌സറും അടക്കം 180.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗെയ്ക്വാദിന്റെ വെടിക്കെട്ട്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഗെയ്ക്വാദിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.
ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഒരു ക്യാപ്റ്റന്‍ സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന വ്യക്തിഗത ടോട്ടല്‍ എന്ന നേട്ടവും സ്വാഭാവികമായി ഗെയ്ക്വാദിനെ തേടിയെത്തി.
ഐ.പി.എല്ലില്‍ ഒരോ ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
(ടീം – ക്യാപ്റ്റന്‍ – സ്‌കോര്‍ എന്നീ ക്രമത്തില്‍)
പഞ്ചാബ് കിങ്‌സ് / കിങ്‌സ് ഇലവന്‍ പഞ്ചാബ് – കെ.എല്‍. രാഹുല്‍ – 132*
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഡേവിഡ് വാര്‍ണര്‍ – 126
ദല്‍ഹി ക്യാപ്പിറ്റല്‍സ് / ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – വിരേന്ദര്‍ സേവാഗ് – 119
രാജസ്ഥാന്‍ റോയല്‍സ് – സഞ്ജു സാംസണ്‍ – 119
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – വിരാട് കോഹ്‌ലി – 113
ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഋതുരാജ് ഗെയ്ക്വാദ് – 108*
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – കെ.എല്‍. രാഹുല്‍ – 103*
മുംബൈ ഇന്ത്യന്‍സ് – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 100*
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദിനേഷ് കാര്‍ത്തിക് – 97*
ഗുജറാത്ത് ടൈറ്റന്‍സ് – ശുഭ്മന്‍ ഗില്‍ – 89*
ഇതിന് പുറമെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏഴാമത് മികച്ച സ്‌കോര്‍ എന്ന നേട്ടവും ഗെയ്ക്വാദ് സ്വന്തമാക്കി
ഐ.പി.എല്ലില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
കെ.എല്‍. രാഹുല്‍ – 139*
ഡേവിഡ് വാര്‍ണര്‍ – 126
സഞ്ജു സാംസണ്‍ – 119
വിരേന്ദര്‍ സേവാഗ് – 119
വിരാട് കോഹ്‌ലി- 113
വിരാട് കോഹ്‌ലി – 109
വിരാട് കോഹ്‌ലി – 108*
ഋതുരാജ് ഗെയ്ക്വാദ് – 108*
ആദം ഗില്‍ക്രിസ്റ്റ് – 106
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ്. 15 പന്തില്‍ 26 റണ്‍സുമായി മാര്‍കസ് സ്റ്റോയ്‌നിസും നാല് പന്തില്‍ രണ്ട് റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.
ക്വിന്റണ്‍ ഡി കോക്കിനെ ദീപക് ചഹര്‍ ബ്രോണ്‍സ് ഡക്കായി പുറത്താക്കിയപ്പോള്‍ 14 പന്തില്‍ 16 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ പുറത്തായത്. മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ ഗെയ്ക്വാദിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുല്‍ തിരിച്ചുനടന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
അജിന്‍ക്യ രഹാനെ, ഋതുരാജ് ഗെയ്ക്വാദ്, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ. എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീശ പതിരാന.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)മാര്‍കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്റി, രവി ബിഷ്‌ണോയ്, മോഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍.
Content Highlight: IPL 2024: CSK vs LSG: Ruturaj Gaikwad with several records