| Monday, 8th April 2024, 7:28 pm

അണ്‍ചെയ്ഞ്ച്ഡ് അണ്‍ ബീറ്റണ്‍ കൊല്‍ക്കത്ത; തിരിച്ചടിക്കാന്‍ സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ച് ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 22ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സ്വന്തം തട്ടകത്തില്‍ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ബൗളിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മത്സരത്തിലേ അതേ ഇലവനെ തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളത്തിലിറക്കിയിരിക്കുന്നത്. അതേസമയം, മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ കളത്തിലിറങ്ങുന്നത്.

സൂപ്പര്‍ താരം ഷര്‍ദുല്‍ താക്കൂറിനെ തിരിച്ചുവിളിച്ചാണ് ചെന്നൈ ടീം ശക്തമാക്കിയിരിക്കുന്നത്. സീസണില്‍ താരത്തിന്റെ ആദ്യ മത്സരമാണിത്.

താക്കൂറിന് പുറമെ സമീര്‍ റിസ്വിയും മുസ്തഫിസുര്‍ റഹ്‌മാനുമാണ് ടീമില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് നൈറ്റ് റൈഡേഴ്സ് കാഴ്ചവെക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത. ചെന്നൈക്കെതിരെ വിജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ നൈറ്റ് റൈഡേഴ്സിനാകും.

നാല് മത്സരത്തില്‍ രണ്ട് വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെന്നൈ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ചെന്നൈ ദല്‍ഹി ക്യാപ്പിറ്റല്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും പരാജയപ്പെട്ടിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര. അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡേ.

Content Highlight: IPL 2024: CSK vs KKR: Chennai Super Kings won the toss and decided to field first

We use cookies to give you the best possible experience. Learn more