കഴിഞ്ഞ മത്സരത്തിലേ അതേ ഇലവനെ തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളത്തിലിറക്കിയിരിക്കുന്നത്. അതേസമയം, മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ കളത്തിലിറങ്ങുന്നത്.
സൂപ്പര്‍ താരം ഷര്‍ദുല്‍ താക്കൂറിനെ തിരിച്ചുവിളിച്ചാണ് ചെന്നൈ ടീം ശക്തമാക്കിയിരിക്കുന്നത്. സീസണില്‍ താരത്തിന്റെ ആദ്യ മത്സരമാണിത്.
താക്കൂറിന് പുറമെ സമീര്‍ റിസ്വിയും മുസ്തഫിസുര്‍ റഹ്‌മാനുമാണ് ടീമില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.
സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് നൈറ്റ് റൈഡേഴ്സ് കാഴ്ചവെക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത. ചെന്നൈക്കെതിരെ വിജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ നൈറ്റ് റൈഡേഴ്സിനാകും.
നാല് മത്സരത്തില്‍ രണ്ട് വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെന്നൈ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ചെന്നൈ ദല്‍ഹി ക്യാപ്പിറ്റല്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും പരാജയപ്പെട്ടിരുന്നു.