ഐ.പി.എല്‍ 2024ലെ 59ാം മത്സരത്തിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
55 പന്തില്‍ നിന്നും 104 റണ്‍സാണ് ടൈറ്റന്‍സ് നായകന്‍ നേടിയത്. താരത്തിന്റെ നാലാം ഐ.പി.എല്‍ സെഞ്ച്വറിയാണിത്. തുഷാര്‍ ദേശ്പാണ്ഡേ തന്നെയാണ് വിക്കറ്റ് നേടിയത്.
ഐ.പി.എല്‍ ചരിത്രത്തിലെ നൂറാം സെഞ്ച്വറിയെന്ന നേട്ടവും ഗില്ലിന്റെ ഇന്നിങ്‌സിനുണ്ടായിരുന്നു. ഗില്ലിന് ശേഷം ഐ.പി.എല്‍ ചരിത്രത്തിലെ 10ാം സെഞ്ച്വറി സായ് സുദര്‍ശനിലൂടെയും പിറവിയെടുത്തു.
ഇതിന് പുറമെ ഇരു താരങ്ങളുടെ പേരില്‍ മറ്റൊരു നേട്ടവും പിറവിയെടുത്തു. സ്വന്തം തട്ടകത്തില്‍ 1,000 ടി-20 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടൈറ്റന്‍സ് താരമാണ് ഗില്‍.