ഐ.പി.എല്‍ 2024ലെ 59ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ബൗളിങ് തെരഞ്ഞെടുത്തു.
ഐ.പി.എല്‍ 2024ല്‍ ഇത് രണ്ടാം തവണ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ടോസ് ഭാഗ്യം തുണയ്ക്കുന്നത്. ഇതിന് മുമ്പ് കളിച്ച 11 മത്സരത്തില്‍ പത്ത് തവണയും ടോസ് ഭാഗ്യം ചെന്നൈയെ കടാക്ഷിച്ചിരുന്നില്ല.
vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ❌
vs ഗുജറാത്ത് ടൈറ്റന്‍സ് ❌
vs ദല്‍ഹി ക്യാപ്പിറ്റല്‍സ് ❌
vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ❌
vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ✅
vs മുംബൈ ഇന്ത്യന്‍സ് ❌
vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ❌
vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ❌
vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ❌
vs പഞ്ചാബ് കിങ്‌സ് ❌
vs പഞ്ചാബ് കിങ്‌സ് ❌
vs ഗുജറാത്ത് ടൈറ്റന്‍സ് ✅ – എന്നിങ്ങനെയാണ് സീസണിലെ ചെന്നൈയുടെ ‘ടോസിലെ പ്രകടനം’
അതേസമയം, പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കാനാണ് 12ാം മത്സരത്തിന് ചെന്നൈ ഇറങ്ങുന്നത്. ഇതുവരെ കളിച്ച 11 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈ. ഗുജറാത്തിനെതിരെ വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ സൂപ്പര്‍ കിങ്‌സിന് മൂന്നാം സ്ഥാനത്തെത്താം.
അതേസമയം, പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകാതിരിക്കാന്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ പത്താം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍.