2023ല്‍ 10.75 കോടി, 2024ല്‍ 1.50 മാത്രം; ടൂര്‍ണമെന്റിലെ താരം എന്ന പദവിയും തുണച്ചില്ല
IPL
2023ല്‍ 10.75 കോടി, 2024ല്‍ 1.50 മാത്രം; ടൂര്‍ണമെന്റിലെ താരം എന്ന പദവിയും തുണച്ചില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th December 2023, 7:28 pm

ഐ.പി.എല്‍ 2024ന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ ശ്രീലങ്കന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്ക. 1.50 കോടി രൂപക്കാണ് ഹസരങ്ക ലേലം കൊണ്ടത്.

കഴിഞ്ഞ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്ന ഹസരങ്കയെ ടീം നിലനിര്‍ത്തിയിരുന്നില്ല. തന്റെ പേരിലും പെരുമക്കും ഒത്ത പ്രകടനമായിരുന്നില്ല കഴിഞ്ഞ സീസണില്‍ താരം പുറത്തെടുത്തത്.

പരിക്കും വില്ലനായതോടെ ഹസരങ്കയെ നിര്‍ഭാഗ്യം വിടാതെ പിടിച്ചു. 10.75 കോടി വിലയുണ്ടായിരുന്ന താരത്തെ ടീം ഒഴിവാക്കിയിരുന്നു.

എന്നാല്‍ ഐ.പി.എല്ലിന് ശേഷം നടന്ന ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. ബി ലവ് കാന്‍ഡിയുടെ നായകനായി ടീമിനെ കിരീടത്തിലേക്ക് നയിച്ചാണ് ഹസരങ്ക തരംഗമായത്.

ഒരു സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ എന്ന പേരിന് എന്തുകൊണ്ടും അര്‍ഹനാണെന്ന് തെളിയിച്ചാണ് ഹസരങ്ക എല്‍.പി.എല്‍ ക്യാംപെയ്ന്‍ അവസാനിപ്പിച്ചത്. ഒരു ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനായും വിക്കറ്റ് വേട്ടക്കാരനായും അത്യപൂര്‍വ നേട്ടം കുറിച്ച ഹസരങ്ക ടൂര്‍ണമെന്റിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാല്‍ ഫൈനലില്‍ പരിക്കേറ്റ ഹസരങ്കക്ക് 2023 ലോകകപ്പും നഷ്ടമായിരുന്നു. ലോകകപ്പിന് ലങ്കക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഹസരങ്കക്ക് പരിക്കിന് പിന്നാലെ ലോകകപ്പ് കളിക്കാനും സാധിച്ചിരുന്നില്ല.

പത്ത് കോടിയില്‍ നിന്നും കേവലം ഒരു കോടിയിലേക്കാണ് ഹസരങ്ക വീണത്. എന്നാല്‍ താരത്തിന്റെ ഇന്‍ക്ലൂഷനോടെ ഹൈദരാബാദിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. 2016ല്‍ ഡേവിഡ് വാര്‍ണറിന് കീഴില്‍ നേടിയ കിരീടനേട്ടം വീണ്ടുമാവര്‍ത്തിക്കാനാണ് സണ്‍റൈസേഴ്‌സ് ഒരുങ്ങുന്നത്.

ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന താരങ്ങള്‍

റോവ്മന്‍ പവല്‍ – രാജസ്ഥാന്‍ റോയല്‍സ് – 7.4 കോടി

ഹാരി ബ്രൂക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4 കോടി

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 6.8 കോടി

വാനിന്ദു ഹസരങ്ക – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.50 കോടി

രചിന്‍ രവീന്ദ്ര – ചെന്നൈ സൂപ്പര്‍ കിങ്സ് – 1.8 കോടി

ഷര്‍ദുല്‍ താക്കൂര്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 4 കോടി

ജെറാള്‍ഡ് കോട്സി – മുംബൈ ഇന്ത്യന്‍സ് – 5 കോടി

ഹര്‍ഷല്‍ പട്ടേല്‍ – പഞ്ചാബ് കിങ്സ് – 11.75 കോടി

ഡാരില്‍ മിച്ചല്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 14 കോടി

ട്രിസ്റ്റണ്‍ സ്റ്റബ്സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 50 ലക്ഷം

കെ.എസ്. ഭരത് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

ചേതന്‍ സക്കറിയ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

അല്‍സാരി ജോസഫ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 11.50 കോടി

ഉമേഷ് യാദവ് – ഗുജറാത്ത് ടൈറ്റന്‍സ് – 5.80 കോടി

ശിവം മാവി – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 6.40 കോടി

ജയ്ദേവ് ഉനദ്കട് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.6 കോടി

പാറ്റ് കമ്മിന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 20.50 കോടി

മിച്ചല്‍ സ്റ്റാര്‍ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 24.75 കോടി

ദില്‍ഷന്‍ മധുശങ്ക – മുംബൈ ഇന്ത്യന്‍സ് – 4.6 കോടി

ഷാരൂഖ് ഖാന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 7.40 കോടി

ആര്‍ഷിന്‍ കുല്‍ക്കര്‍ണി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 20 ലക്ഷം

സമീര്‍ റിസ്വി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 8.40 കോടി

ശുഭം ദുബെ – രാജസ്ഥാന്‍ റോയല്‍സ് – 5.80 കോടി

ശ്രേയസ് ഗോപാല്‍ – മുംബൈ ഇന്ത്യന്‍സ് – 20 ലക്ഷം

മാനവ് സുതര്‍ 0 ഗുജറാത്ത് ടൈറ്റന്‍സ് – 20 ലക്ഷം

കാര്‍ത്തിക് ത്യാഗി – ഗുജറാത്ത് ടൈറ്റന്‍സ് – 60 ലക്ഷം

യഷ് ദയാല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5 കോടി

കുമാര്‍ കുശാഗ്ര – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 7.20 കോടി

 

Content Highlight: IPL 2024 Auction, SRH picks  Wanindu Hasaranga