ലോകകപ്പ് ഹീറോ രചിന് 1.8 കോടിയും അധികമാര്‍ക്കും അറിയാത്ത ഇവന് 8.4 കോടിയും; ചെന്നൈയുടെ ഗ്രേറ്റസ്റ്റ് സ്റ്റീല്‍
IPL
ലോകകപ്പ് ഹീറോ രചിന് 1.8 കോടിയും അധികമാര്‍ക്കും അറിയാത്ത ഇവന് 8.4 കോടിയും; ചെന്നൈയുടെ ഗ്രേറ്റസ്റ്റ് സ്റ്റീല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th December 2023, 8:03 pm

 

2024 താരലേലത്തില്‍ ഇന്ത്യയുടെ ഭാവി താരങ്ങള്‍ നേട്ടമുണ്ടാക്കിയിരുന്നു. പല അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്കും കോടിക്കണക്കിന് രൂപയാണ് ലേലത്തില്‍ ലഭിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ സമീര്‍ റിസ്വിയാണ് ഇക്കൂട്ടത്തില്‍ പ്രധാനി. ആഭ്യന്തര തലത്തില്‍ ഉത്തര്‍പ്രദേശിന് വേണ്ടി കളിക്കുന്ന റിസ്വിയെ എട്ട് കോടി 40 ലക്ഷം രൂപക്കാണ് ധോണിപ്പട സ്വന്തമാക്കിയത്.

2003 ഡിസംബര്‍ ആറിന് ഉത്തര്‍പ്രദേശില്‍ ജനിച്ച ഈ 20കാരന്‍ ഇന്ത്യ ബി. U19s വേണ്ടിയും കളിച്ചിട്ടുണ്ട്.

11 ലിസ്റ്റ് എ മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 29.28 എന്ന ശരാശരിയിലും 74.00 എന്ന സ്‌ട്രൈക്ക് റേറ്റിലും 205 റണ്‍സാണ് താരം നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയാണ് താരത്തിന്റെ പേരിലുള്ളത്.

11 ടി-20യിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 49.16 എന്ന ശരാശരിയിലും 134.70 എന്ന സ്‌ട്രൈക്ക് റേറ്റിലും 295 റണ്‍സും താരം നേടിയിട്ടുണ്ട്.

ഇതിന് പുറമെ പ്രാദേശിക ലീഗുകളിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരമാണ് റിസ്വി.

സമീര്‍ റിസ്വിയെ പോലെ തന്നെ ലേലത്തില്‍ ഞെട്ടിച്ച മറ്റൊരു ഇന്ത്യന്‍ താരമാണ് കുമാര്‍ കുശാഗ്ര. 7.20 കോടി രൂപക്കാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് ഈ 19കാരനെ ടീമിലെത്തിച്ചത്.

ആഭ്യന്തര തലത്തില്‍ ജാര്‍ഖണ്ഡിന്റെ താരമായ കുശാഗ്ര ഇന്ത്യ U19 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 23 ലിസ്റ്റ് എ മത്സരത്തിലെ 19 ഇന്നിങ്‌സില്‍ നിന്നും 700 റണ്‍സാണ് കുശാഗ്രയുടെ സമ്പാദ്യം. 46.66 എന്ന ശരാശരിയിലും 89.05 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് നേടിയത്.

ടി-20യിലെ 11 ഇന്നിങ്‌സില്‍ നിന്നും 117.64 സട്രൈക്ക് റേറ്റില്‍ 140 റണ്‍സാണ് താരം നേടിയത്. ഇന്ത്യയുടെ ഭാവി താരങ്ങളുടെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന താരങ്ങള്‍

റോവ്മന്‍ പവല്‍ – രാജസ്ഥാന്‍ റോയല്‍സ് – 7.4 കോടി

ഹാരി ബ്രൂക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4 കോടി

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 6.8 കോടി

വാനിന്ദു ഹസരങ്ക – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.50 കോടി

രചിന്‍ രവീന്ദ്ര – ചെന്നൈ സൂപ്പര്‍ കിങ്സ് – 1.8 കോടി

ഷര്‍ദുല്‍ താക്കൂര്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 4 കോടി

ജെറാള്‍ഡ് കോട്സി – മുംബൈ ഇന്ത്യന്‍സ് – 5 കോടി

ഹര്‍ഷല്‍ പട്ടേല്‍ – പഞ്ചാബ് കിങ്സ് – 11.75 കോടി

ഡാരില്‍ മിച്ചല്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 14 കോടി

ട്രിസ്റ്റണ്‍ സ്റ്റബ്സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 50 ലക്ഷം

കെ.എസ്. ഭരത് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

ചേതന്‍ സക്കറിയ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

അല്‍സാരി ജോസഫ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 11.50 കോടി

ഉമേഷ് യാദവ് – ഗുജറാത്ത് ടൈറ്റന്‍സ് – 5.80 കോടി

ശിവം മാവി – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 6.40 കോടി

ജയ്ദേവ് ഉനദ്കട് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.6 കോടി

പാറ്റ് കമ്മിന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 20.50 കോടി

മിച്ചല്‍ സ്റ്റാര്‍ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 24.75 കോടി

ദില്‍ഷന്‍ മധുശങ്ക – മുംബൈ ഇന്ത്യന്‍സ് – 4.6 കോടി

ഷാരൂഖ് ഖാന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 7.40 കോടി

ആര്‍ഷിന്‍ കുല്‍ക്കര്‍ണി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 20 ലക്ഷം

സമീര്‍ റിസ്വി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 8.40 കോടി

ശുഭം ദുബെ – രാജസ്ഥാന്‍ റോയല്‍സ് – 5.80 കോടി

ശ്രേയസ് ഗോപാല്‍ – മുംബൈ ഇന്ത്യന്‍സ് – 20 ലക്ഷം

മാനവ് സുതര്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 20 ലക്ഷം

കാര്‍ത്തിക് ത്യാഗി – ഗുജറാത്ത് ടൈറ്റന്‍സ് – 60 ലക്ഷം

യഷ് ദയാല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5 കോടി

കുമാര്‍ കുശാഗ്ര – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 7.20 കോടി

 

 

Content highlight: IPL 2024 Auction, CSK picks Sameer Rizvi