ഐ.പി.എല്ലിന്റെ പുതിയ സീസണിന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പ്രൗഢമായ തുടക്കം. ഡാന്‍സും വെടിക്കെട്ടുമായി കഴിഞ്ഞ 15 വര്‍ഷത്തിന്റെ ലെഗസി വിളിച്ചോതുന്ന ഓപ്പണിങ് സെറിമണിയായിരുന്നു ഐ.പി.എല്ലിന്റെ പതിനാറാം എഡിഷന് ലഭിച്ചത്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
മത്സരത്തിന്റെ പുതിയ നിയമപ്രകാരം ടോസിന് ശേഷമാണ് ഇരുടീമും തങ്ങളുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്.
മത്സരം ഗുജറാത്തിലാണെങ്കിലും, തങ്ങളുടെ എവേ സ്റ്റേഡിയത്തിലാണെങ്കിലും സ്റ്റേഡിയത്തെയൊന്നാകെ മഞ്ഞക്കടലാക്കിക്കൊണ്ടാണ് ചെന്നൈ ആരാധകര്‍ തങ്ങളുടെ തലയെ സപ്പോര്‍ട്ട് ചെയ്യാനായി എത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവന്‍:
ഋതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വേ, ബെന്‍ സ്‌റ്റോക്‌സ്, അംബാട്ടി റായിഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മിച്ചല്‍ സാന്റ്‌നര്‍, രാജ്വര്‍ധന്‍ ഹാംഗാര്‍ക്കര്‍.
ഗുജറാത്ത് ടൈറ്റന്‍സ് ഇലവന്‍:
ശുഭ്മന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസലണ്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യാഷ് ദയാല്‍, അല്‍സാരി ജോസഫ്.
Content Highlight: IPL 2023 first match, GT vs CSK