തങ്ങളുടെ പുതിയ ക്യാപ്റ്റനായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ നിയമിച്ചുവെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ട്വീറ്റ് കണ്ട ആരാധകര്‍, പ്രത്യേകിച്ച് മലയാളികള്‍ ഒന്ന് അമ്പരന്നു.
രാജസ്ഥാന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും തന്നെയാണ് ട്വീറ്റ് ചെയ്തിട്ടുള്ളത് എന്ന കാര്യം ഒരിക്കല്‍ക്കൂടി ഉറപ്പിച്ചതോടെ ആരാധകര്‍ക്ക് ട്വിറ്റര്‍ ഹാക്ക് ചെയ്‌തോ അതോ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ ശരിക്കും മാറ്റിയോ എന്ന കാര്യത്തിലായി സംശയം.
എന്നാല്‍, കുറച്ചു നേരത്തെ അങ്കലാപ്പിന് ശേഷം രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ‘ഹാക്ക് ചെയ്ത ഹാക്കറെ’ കണ്ടെത്തി. യുസ്വേന്ദ്ര ചഹല്‍ തന്നെയായിരുന്നു അക്കൗണ്ട് കൈകാര്യം ചെയ്തതും, പുതിയ ക്യാപ്റ്റനായി തന്നെ നിയമിച്ചുവെന്ന് ‘സ്വയം’ പ്രഖ്യാപിച്ച് പോസ്റ്റിട്ട് കളിച്ചതും.
Meet RR new captain @yuzi_chahal 🎉 🎉 pic.twitter.com/ygpXQnK9Cv
— Rajasthan Royals (@rajasthanroyals) March 16, 2022
രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ടീം മാനേജ്‌മെന്റ് നല്‍കിയതോടെയാണ് ചഹല്‍ രാജസ്ഥാന്റെ അക്കൗണ്ട് ‘ഹാക്ക്’ ചെയ്തത്. പുതിയ ചുമതല കിട്ടിയ ശേഷം ‘ഇനി കുറച്ച് ഫണ്‍ ആവാം’ എന്ന മട്ടിലായിരുന്നു താരം ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്വയം അവരോധിച്ചത്.