മുംബൈ: വരാനിരിക്കുന്ന ഐ.പി.എല്‍ മെഗാലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തും. പേസര്‍ ജസ്പ്രീത് ബുംറയേയും ടീം ലേലത്തില്‍ വെക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ ടീമില്‍ നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവിനേയും ഇഷന്‍ കിഷനേയും നിലനിര്‍ത്താനാണ് മുംബൈയുടെ പദ്ധതി.
നാല് താരങ്ങളെയാണ് മെഗാലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയ്ക്ക് നിലനിര്‍ത്താനാകുക. അതിനാല്‍ സൂര്യകുമാര്‍ യാദവിനെ ലേലത്തില്‍ വെച്ച് വിളിച്ചെടുക്കാനും ഇഷന്‍ കിഷനെ നിലനിര്‍ത്താനുമാണ് ടീം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനായ കെ.എല്‍. രാഹുല്‍ പുതിയ ടീമായ സഞ്ജയ് ഗൊയെങ്കയുടെ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറിയേക്കും. ഗൊയെങ്കയുടെ ലഖ്‌നൗ ടീമിന്റെ നായകസ്ഥാനത്തേക്കാണ് രാഹുലിനെ പരിഗണിക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുനില്‍ നരെയ്‌നേയും ആന്ദ്രെ റസലിനേയും നിലനിര്‍ത്തുന്നതിനാണ് പദ്ധതിയിടുന്നത്. വരുണ്‍ ചക്രവര്‍ത്തിയേയും കൊല്‍ക്കത്ത നിലനിര്‍ത്തിയേക്കും.
ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാളെ നിലനിര്‍ത്താനും കൊല്‍ക്കത്ത ആലോചിക്കുന്നുണ്ട്.
നവംബര്‍ 30 നകം ടീമുകളോട് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കാന്‍ അറിയിച്ചിട്ടുണ്ട്. ഡിസംബറിലാണ് മെഗാ ലേലം നടക്കുക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: IPL 2022 Mumbai Indians retains Rohit Sharma Jasprith Bumrah KL Rahul Lucknow