ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു, ഒപ്പം കുല്‍ചയും; സൂപ്പറായി ഇര്‍ഫാന്‍ പത്താന്റെ സൂപ്പര്‍ ഇലവന്‍
IPL
ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു, ഒപ്പം കുല്‍ചയും; സൂപ്പറായി ഇര്‍ഫാന്‍ പത്താന്റെ സൂപ്പര്‍ ഇലവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st May 2022, 12:33 pm

ഐ.പി.എല്‍ 2022 കൊടിയിറങ്ങിയിരിക്കുകയാണ്. ചാമ്പ്യന്‍മാരുടെ പട്ടികയിലേക്ക് ഏഴാമനായി ഗുജറാത്ത് ടൈറ്റന്‍സും എത്തിയിരിക്കുകയാണ്. പല താരങ്ങളുടെയും ഉദയത്തിനും പല താരങ്ങളുടെ പതനത്തിനും ഐ.പി.എല്‍ 2022 സാക്ഷിയായി.

ഇപ്പോഴിതാ, മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ തന്റെ ഐ.പി.എല്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഐ.പി.എല്ലിലെ എല്ലാ ടീമുകളില്‍ നിന്നും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് താരം തന്റെ ടീമിനെ അണിനിരത്തിയിരിക്കുന്നത്.

അരങ്ങേറ്റ സീസണില്‍ തന്നെ കരുത്ത് കാട്ടിയ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുമാണ് കൂടുതല്‍ താരങ്ങളെത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയടക്കം നാല് പേരാണ് ടൈറ്റന്‍സില്‍ നിന്നും ഇര്‍ഫാന്‍ പത്താന്റെ ബെസ്റ്റ് ഓഫ് 2022യില്‍ എത്തിയത്.

സൈലന്റ് കില്ലര്‍ ഡേവിഡ് മില്ലര്‍, വൈസ് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരാണ് ടൈറ്റന്‍സ് പടയിലെ മറ്റ് താരങ്ങള്‍.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മൂന്ന് പേരാണ് ടീമിലുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍. ഒപ്പം ബട്‌ലറും ചഹലും ടീമിലെത്തി.

 

എല്‍.എസ്.ജി ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ബട്‌ലറിന്റെ ഓപ്പണിംഗ് പെയര്‍. ലഖ്‌നൗവില്‍ നിന്നും മറ്റ് താരങ്ങളൊന്നും തന്നെ ടീമില്‍ ഇടം നേടിയിട്ടില്ല.

ഇതിന് പുറമെ പഞ്ചാബ് കിംഗ്‌സിന്റെ മധ്യനിരയിലെ വിശ്വസ്തന്‍ ലിയാം ലിവിംഗ്‌സറ്റണ്‍, റോയല്‍ ചാലഞ്ചേഴ്‌സിന്റെ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, സണ്‍റൈസേഴ്‌സിന്റെ കശ്മീരി എക്‌സ്പ്രസ് ഉമ്രാന്‍ മാലിക് എന്നിവരും ടീമിനൊപ്പമുണ്ട്. ടീമിലെ പന്ത്രണ്ടാമനായി കുല്‍ദിപ് യാദവും ഇടം പിടിച്ചിട്ടുണ്ട്.

ഇര്‍ഫാന്‍സ് ഐ.പി.എല്‍ 2022 ഇലവന്‍

1. ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്)

2. കെ.എല്‍. രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)

3.സഞ്ജു സാംസണ്‍ – വിക്കറ്റ് കീപ്പര്‍ (രാജസ്ഥാന്‍ റോയല്‍സ്)

4. ഹര്‍ദിക് പാണ്ഡ്യ – ക്യാപ്റ്റന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

5. ലിയാം ലിവിംഗ്‌സറ്റണ്‍ (പഞ്ചാബ് കിംഗ്‌സ്)

6. ഡേവിഡ് മില്ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

7.റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

8. ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു)

9. മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റന്‍സ്)

10. ഉമ്രാന്‍ മാലിക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

11. യുസ്വേന്ദ്ര ചഹല്‍ (രാജസ്ഥാന്‍ റോയല്‍സ്)

12. കുല്‍ദീപ് യാദവ് (ദല്‍ഹി ക്യാപ്പിറ്റല്‍സ്)

 

Content highlight:  IPL 2022: Irfan Pathan picks his best XI of the tournament